ന്യൂഡല്‍ഹി: മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ രൂപീകരിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി കക്ഷികള്‍. കുതിരക്കച്ചവടം ഒഴിവാക്കാൻ 24 മണിക്കൂറിനകം ഭൂരിപക്ഷം തെളിയിക്കാൻ ബി.ജെ.പിയോട് ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.ഹർജിയിൽ ഇന്നു തന്നെ വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അജിത് പവാറിനെ എൻസിപി പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനത്ത് നിന്നും പുറത്താക്കാനും മുംബെയിൽ ചേർന്ന എംഎൽഎമാരുടെ യോഗം തീരുമാനിച്ചു.
ഇതിനിടെ എൻ.സി.പി നേതാവ് അജിത് പവാറിനൊപ്പം പോയ ഏഴ് വിമത എംഎല്‍എമാര്‍ മടങ്ങിയെത്തിയെന്നും വിവരമുണ്ട്. ഡല്‍ഹിക്കു പോകാനിരുന്നവരാണ് തിരിച്ചെത്തിയത്. പാര്‍ട്ടിയുടെ നിയമസഭാ കക്ഷിയോഗത്തിൽ നാലു പേർ ഒഴികെ 50 എംഎല്‍എമാരും പങ്കെടുക്കുന്നുണ്ട്.
അതേസമയം സർക്കാർ രൂപീകരണം സംബന്ധിച്ച തുടര്‍ച്ചയായ ചര്‍ച്ചകളില്‍ മനം മടുത്താണ് ബി.ജെ.പിക്ക് പിന്തുണ നൽകിയതെന്നു വ്യക്തമാക്കി അജിത് പവാറും രംഗത്തെത്തിയിട്ടുണ്ട്.
അജിത് പവാറിനൊപ്പം ഗവർണറെ കാണാനെത്തിയ ദിലീപ് റാവു ബങ്കാര്‍ എംഎൽഎയും പവാറിനൊപ്പമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്യുന്നു. അതുല്‍ ബെങ്കെ എം.എൽ.എയും പവാറിനെ പിന്തുണ അറിയിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.