2024 തെരഞ്ഞെടുപ്പ് ജയിക്കുന്നത് ആയിരിക്കണം ലക്ഷ്യമെന്ന് പ്രധാനമന്ത്രി BJP എംപിമാരോട്

പാർട്ടി എംപിമാർക്കായി ഡൽഹിയിൽ നടത്തിയ രണ്ടുദിവസത്തെ പരിശീലന പരിപാടിയായ 'അഭ്യാസ് വർഗ'യിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

news18
Updated: August 4, 2019, 10:34 PM IST
2024 തെരഞ്ഞെടുപ്പ് ജയിക്കുന്നത് ആയിരിക്കണം ലക്ഷ്യമെന്ന് പ്രധാനമന്ത്രി BJP എംപിമാരോട്
പാർട്ടി എംപിമാർക്കായി ഡൽഹിയിൽ നടത്തിയ രണ്ടുദിവസത്തെ പരിശീലന പരിപാടിയായ 'അഭ്യാസ് വർഗ'യിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
  • News18
  • Last Updated: August 4, 2019, 10:34 PM IST
  • Share this:
ന്യൂഡൽഹി: അഞ്ചുവർഷം കഴിഞ്ഞുവരുന്ന 2024 ലോക് സഭ തെരഞ്ഞെടുപ്പിലെ വിജയം ആയിരിക്കണം ലക്ഷ്യമെന്ന് പാർട്ടി എംപിമാർക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർട്ടി എംപിമാർക്കായി ഡൽഹിയിൽ നടത്തിയ രണ്ടുദിവസത്തെ പരിശീലന പരിപാടിയായ 'അഭ്യാസ് വർഗ'യിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'പോസിറ്റിവ് ആയി ഇരിക്കുക, നെഗറ്റീവ് ആയതൊന്നും സ്പർശിക്കാൻ അനുവദിക്കരുത്. നഷ്ടപ്പെട്ടതെല്ലാം നേടാൻ ശ്രമിക്കുക. 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്താൻ ഇപ്പോൾ തന്നെ ശ്രമിച്ചു തുടങ്ങുക' - പ്രധാനമന്ത്രി എം പി മാരോട് പറഞ്ഞു.

'രാജ്യത്തിന്‍റെ വളർച്ചയ്ക്ക് വേണ്ടിയായിരിക്കണം ഓരോ പ്രവർത്തനവും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുന്നതിനൊപ്പം നിങ്ങളുടെ കുടുംബത്തിന്‍റെ കാര്യവും ശ്രദ്ധിക്കണം.' - പാർട്ടി എം പിമാരോട് പ്രധാനമന്ത്രി മോദി പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായിച്ച മണ്ഡലത്തിലുള്ളവരുമായി ബന്ധം സൂക്ഷിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന് സൂചന; ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാഫലം നാളെ കൈമാറും

പാർലമെന്‍റിലെ ബി ജെ പി എംപിമാർക്ക് വേണ്ടി ആയിരുന്നു ശനി, ഞായർ ദിവസങ്ങളിലായി പരിശീലന പരിപാടിയായ അഭ്യാസ് വർഗ സംഘടിപ്പിച്ചത്. പ്രധാനമായും പാർലമെന്‍റിലേക്ക് പുതുതായി എത്തിയ എം പിമാരെ ഉദ്ദേശിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പ്രധാനമന്ത്രിയെ കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷായും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

First published: August 4, 2019, 10:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading