നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'ബംഗാളിലെ ഇടതു നേതാക്കൾ ബിജെപിയെ സഹായിക്കുന്നു; തൃണമൂലിനൊപ്പം ചേരാം;' സിപിഐ(എംഎൽ) ലിബറേഷൻ

    'ബംഗാളിലെ ഇടതു നേതാക്കൾ ബിജെപിയെ സഹായിക്കുന്നു; തൃണമൂലിനൊപ്പം ചേരാം;' സിപിഐ(എംഎൽ) ലിബറേഷൻ

    2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മമതാ ബാനാർജിക്കെതിരെ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ ബംഗാളിലെ ഇടതുപക്ഷം തീരുമാനിച്ച സാഹചര്യത്തിൽ ഭട്ടാചാര്യയുടെ പ്രസ്താവന പശ്ചിമ ബംഗാളിലെ സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

    File photo of Dipankar Bhattacharya, the general secretary of CPI(ML), addressing a rally in Muktapur in Bihar's Samastipur district.

    File photo of Dipankar Bhattacharya, the general secretary of CPI(ML), addressing a rally in Muktapur in Bihar's Samastipur district.

    • Share this:
      പാട്ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിനു പിന്നാലെ ബംഗാളിൽ മമത ബാനർജിക്കെതിരായ ഇടതു കൂട്ടുകെട്ടിനെ വിമർശിച്ച് സിപിഐ(എംഎൽ) ലിബറേഷൻ  ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യ. ബിഹാറിലെ വിജയത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ തയാറാണെന്നും ദിപാങ്കർ ഭട്ടാചാര്യ വ്യക്തമാക്കി. ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച 16 സീറ്റുകളിൽ 12 എണ്ണത്തിലും സിപിഐ(എംഎൽ) ലിബറേഷൻ സ്ഥാനാർഥികൾ വിജയിച്ചിരുന്നു.

      "ബംഗാളിലെ പ്രശ്നം അവിടുത്തെ സഖാക്കൾ സംസ്ഥാനത്തെ ദേശീയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ നോക്കിക്കാണുന്നില്ലെന്നതാണ്."- സിപിഐ(എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറിയെ ഉദ്ധരിച്ച് ബംഗാളി പോർട്ടലായ 'ദി വാൾ' റിപ്പോർട്ട് ചെയ്യുന്നു. ബംഗാളിലെ സഖാക്കളുടെ പോരാട്ടം സംസ്ഥാന സർക്കാരിനെതിരെയാണ്. ഇതിലൂടെ നേട്ടമുണ്ടാക്കുന്നത് ബി.ജെ.പിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

      Also Read 'മോദി പ്രഭാവമില്ല, അജണ്ട നിശ്ചയിച്ചത് ജനങ്ങൾ'; വിജയത്തിനു പിന്നാലെ സി.പി.ഐ- എം.എൽ

      ആവശ്യം വന്നാൽ മമത ബാനർജിയുമായി സഹകരിക്കാൻ മടിക്കില്ലെന്ന സൂചനയും ഭട്ടാചാര്യ നൽകി. “മമത ബാനർജിയുമായോ കോൺഗ്രസുമായോ സഖ്യമുണ്ടാക്കുന്നതിൽ ഒരു പ്രശ്നവുമില്ല. ഈ രാജ്യത്തിന്റെ ജനാധിപത്യത്തിന്റെയും പൗരന്മാരുടെയും പ്രധാന ശത്രു ബിജെപിയാണെന്ന് നാം മനസ്സിലാക്കണം."

      2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മമതാ ബാനാർജിക്കെതിരെ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ ബംഗാളിലെ ഇടതുപക്ഷം തീരുമാനിച്ച സാഹചര്യത്തിൽ ഭട്ടാചാര്യയുടെ പ്രസ്താവന പശ്ചിമ ബംഗാളിലെ സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. അതേസമയം ബംഗാളിലെ  രാഷ്ട്രീയത്തെക്കുറിച്ച് അറിയാതെയുള്ളതാണ് ഭട്ടാചാര്യയുടെ അഭിപ്രായ പ്രകടനമെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്.

      ബിഹാറിലുണ്ടാക്കിയ നേട്ടം ചൂണ്ടിക്കാട്ടി ബംഗാളിൽ കൂടുതൽ സീറ്റിൽ മത്സരിക്കാനുള്ല സമ്മർദ്ദ തന്ത്രമാണ് ഭട്ടാചാര്യയുടെ അഭിപ്രായപ്രകടനമെന്ന വിലയിരുത്തലിലാണ് മുൻ ഭരണകക്ഷികൂടിയായ സി.പി.എം.
      Published by:Aneesh Anirudhan
      First published:
      )}