നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Delhi High Court | ഭക്ഷ്യവസ്തുക്കളിലെ ചേരുവകൾ വെജിറ്റേറിയനാണോ നോൺ വെജിറ്റേറിയനാണോ എന്ന് കൃത്യമായി വെളിപ്പെടുത്തണം: ഡൽഹി ഹൈക്കോടതി

    Delhi High Court | ഭക്ഷ്യവസ്തുക്കളിലെ ചേരുവകൾ വെജിറ്റേറിയനാണോ നോൺ വെജിറ്റേറിയനാണോ എന്ന് കൃത്യമായി വെളിപ്പെടുത്തണം: ഡൽഹി ഹൈക്കോടതി

    ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർ ഭക്ഷ്യവസ്തുക്കളിലെ ചേരുവകൾ സംബന്ധിച്ച മുഴുവൻ വിവരങ്ങളും വെളിപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഡൽഹി ഹൈക്കോടതി. ആരാണ് കോടതിയിൽ പോയത്, എന്തുകൊണ്ട്?

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • News18
    • Last Updated :
    • Share this:
      ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർ (Food Business Operators) ഭക്ഷ്യവസ്തുക്കളിലെ ചേരുവകൾ സംബന്ധിച്ച മുഴുവൻ വിവരങ്ങളും വെളിപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഡൽഹി ഹൈക്കോടതി (Delhi High Court) ഫുഡ് സെയ്ഫ്റ്റി റെഗുലേറ്ററോട് (Food Safety Regulator) നിർദ്ദേശിച്ചു. “അവയുടെ കോഡ് നാമങ്ങൾ മാത്രമല്ല, അവ ഉണ്ടാക്കിയത് സസ്യങ്ങളിൽ നിന്നാണോ മൃഗങ്ങളിൽ നിന്നാണോ എന്നതും അതല്ലാത്ത പക്ഷം അവ ലബോറട്ടറിയിൽ നിർമ്മിച്ചതാണോ എന്നതും വ്യക്തമാക്കണം”, ഹൈക്കോടതി പറഞ്ഞു.

      ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് (പാക്കേജിംഗ് ആൻഡ് ലേബലിംഗ്) റെഗുലേഷൻസ്, 2011 ലെ റെഗുലേഷൻ 2.2.2(4) ഓപ്പറേറ്റർമാർ കർശനമായി പാലിക്കണം. "മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന ഏതെങ്കിലും ഘടകം, അതെത്ര അളവിലാണെങ്കിലും, ഭക്ഷ്യവസ്തുക്കളിൽ ചേർത്തിട്ടുണ്ടെങ്കിൽ അത് നോൺ വെജിറ്റേറിയൻ ആണ്”, കോടതി വ്യക്തമാക്കി.

      "ഓരോ വ്യക്തിക്കും താൻ എന്താണ് കഴിക്കുന്നതെന്ന് അറിയാൻ അവകാശമുണ്ട്. വഞ്ചനയിലൂടെയോ വിവരങ്ങൾ മറച്ചുവെച്ചോ ഒരു വ്യക്തിക്ക് ഭക്ഷണം നൽകാൻ കഴിയില്ല", ജസ്റ്റിസുമാരായ വിപിൻ സംഘി, ജസ്മീത് സിംഗ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഡിസംബർ 9 നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

      2011 ലെ റെഗുലേഷൻസ് പ്രകാരം നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന്റെ നിർവചനം എന്ത്?

      പക്ഷികൾ, സമുദ്ര ജീവികൾ, മുട്ട, മറ്റേതെങ്കിലും മൃഗങ്ങൾ എന്നിവയിൽ നിന്നുള്ള നിന്നുള്ള ഉൽപ്പന്നങ്ങൾ മുഴുവനായോ ഭാഗികമായോ അടങ്ങിയിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളെയാണ് ഈ റെഗുലേഷന്റെ അടിസ്ഥാനത്തിൽ നോൺ-വെജിറ്റേറിയൻ ഭക്ഷണമായി നിർവചിക്കുന്നത്. നിർമ്മാതാക്കൾ അവയുടെ ഭാരം അല്ലെങ്കിൽ അളവ് എന്നിവയ്‌ക്കൊപ്പം ചേരുവകളുടെ ഒരു ലിസ്റ്റ് പ്രദർശിപ്പിക്കണമെന്നും ചട്ടങ്ങൾ ആവശ്യപ്പെടുന്നു. ഭക്ഷ്യയോഗ്യമായ സസ്യ എണ്ണ, ഭക്ഷ്യയോഗ്യമായ പച്ചക്കറി കൊഴുപ്പ്, മൃഗങ്ങളുടെ കൊഴുപ്പ് അല്ലെങ്കിൽ എണ്ണ, മത്സ്യം, കോഴിയിറച്ചി, ചീസ് മുതലായവ ഉൽപ്പന്നത്തിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് നിർമ്മാതാക്കൾ വെളിപ്പെടുത്തണം.

      ആരാണ് കോടതിയിൽ പോയത്, എന്തുകൊണ്ട്?

      പശുക്കളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന സർക്കാരിതര ട്രസ്റ്റായ 'രാം ഗൗ രക്ഷാ ദൾ' ആണ് ഈ ആവശ്യം ഉന്നയിച്ച്‌ കോടതിയെ സമീപിച്ചത്. ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന ചേരുവകൾ മാത്രമല്ല, നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന വസ്തുക്കളും ലേബലിൽ നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

      നാംധാരി വിഭാഗത്തിന്റെ അനുയായികളായ ട്രസ്റ്റിലെ അംഗങ്ങൾ, തങ്ങളുടെ സമുദായം കർശനമായും സസ്യാഹാരം പിന്തുടരുന്നതിൽ വിശ്വസിക്കുന്നുവെന്നും മതപരമായ വിശ്വാസങ്ങൾ മൃഗ ഉൽപ്പന്നങ്ങൾ അടങ്ങിയ വസ്തുക്കളുടെ ഉപയോഗം നിരോധിക്കുന്നുവെന്നും കോടതിയെ ബോധിപ്പിച്ചു.

      കോടതി നൽകിയ നിർദ്ദേശങ്ങൾ എന്തൊക്കെ?

      നോൺ-വെജിറ്റേറിയൻ ചേരുവകൾ, എത്ര കുറഞ്ഞ അളവിലായാലും ഉപയോഗിക്കുന്നത്, ഭക്ഷ്യവസ്തുക്കളെ നോൺ-വെജിറ്റേറിയൻ ആക്കുമെന്നും അത് സസ്യാഹാരികളുടെ മതപരവും സാംസ്കാരികവുമായ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും കോടതി പറഞ്ഞു. മതവിശ്വാസങ്ങൾ പിന്തുടരാനുള്ള അവകാശങ്ങളിലുള്ള കൈകടത്തലാണ് അതെന്നും കോടതി നിരീക്ഷിച്ചു.ഇത്തരം വീഴ്ചകൾ പരിശോധിക്കുന്നതിൽ അധികൃതർ പരാജയപ്പെടുന്നതിനാൽ2006 ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് ആക്ടും റെഗുലേഷനും പാലിക്കപ്പെടുന്നില്ലെന്നും കോടതി പറഞ്ഞു.
      Published by:Naveen
      First published: