നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Liquor Ice cream ഐസ്‌ക്രീമില്‍ മദ്യം കലര്‍ത്തി വില്‍പ്പന; കോയമ്പത്തൂരില്‍ ഐസ്‌ക്രീം പാര്‍ലര്‍ പൂട്ടിച്ചു

  Liquor Ice cream ഐസ്‌ക്രീമില്‍ മദ്യം കലര്‍ത്തി വില്‍പ്പന; കോയമ്പത്തൂരില്‍ ഐസ്‌ക്രീം പാര്‍ലര്‍ പൂട്ടിച്ചു

  കഫേ അടച്ചുപൂട്ടാനും അതിന്റെ ലൈസൻസ് റദ്ദാക്കാനും ആരോഗ്യമന്ത്രി സുബ്രഹ്മണ്യൻ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഭക്ഷണത്തിന്റെ ശുചിത്വം സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തതിനും മദ്യം ചേർത്ത ഐസ്ക്രീം വിറ്റതിനും കോയമ്പത്തൂർ ജില്ലയിലെ അവിനാശ് റോഡിലെ ലക്ഷ്മി മിൽസ് പ്രദേശത്ത് പ്രവർത്തിച്ചു വന്നിരുന്ന കഫേ ഭക്ഷ്യ സുരക്ഷാ അധികൃതർ അടച്ചുപൂട്ടി. കഫേയിൽ മദ്യക്കുപ്പികൾ സൂക്ഷിക്കുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് 'റോളിങ് ഡൗ' എന്ന കഫേയിലെത്തി ഉദ്യോഗസ്ഥർ പരിശോധന നടത്തിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

   മദ്യം ചേർത്ത ഐസ്ക്രീമുകൾ കഫേയിൽ വിൽക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പരിശോധനയ്‌ക്കൊടുവിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അവിടെ നിന്ന് വിസ്കിയുടെയും ബ്രാണ്ടിയുടെയും കുപ്പികളും പിടിച്ചെടുത്തു. ഐസ്‌ക്രീമിൽ ചേർക്കുന്നതിനായി സൂക്ഷിച്ച മദ്യമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം തയ്യാറാക്കിയിരുന്നതെന്നും കഫേ മുഴുവൻ ഈച്ചകളും കൊതുകുകളും കൊണ്ട് നിറഞ്ഞിരുന്നുവെന്നും പരിശോധനയ്ക്ക് ശേഷം അധികൃതർ വെളിപ്പെടുത്തി.

   കഫേയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ കൈവശം കൃത്യമായ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നില്ലെന്നും അധികൃതർ കണ്ടെത്തി. ജോലിസമയത്ത് ജീവനക്കാർ ആരും ഹെയർ ക്യാപ്പുകളോ ഗ്ലൗസോ ഫെയ്‌സ് മാസ്‌ക്കുകളോ ധരിച്ചിരുന്നില്ലെന്നും ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കഫേ പൂട്ടാനുണ്ടായ എട്ട് കാരണങ്ങളും ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

   വിശദമായ അന്വേഷണത്തിന് ശേഷം കഫേ അടച്ചുപൂട്ടാനും അതിന്റെ ലൈസൻസ് റദ്ദാക്കാനും ആരോഗ്യമന്ത്രി സുബ്രഹ്മണ്യൻ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

   മധുരപലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ മദ്യം ചേർക്കാറുണ്ടായിരുന്നതായി ജീവനക്കാർ സമ്മതിച്ചെന്ന് കോയമ്പത്തൂരിലെ ഹെൽത്ത് ഓഫീസർ കെ തമിഴ് സെൽവൻ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. "മദ്യം ഉപയോഗിക്കണമെങ്കിൽ അവർക്ക് മുൻ‌കൂർ ലൈസൻസും അനുമതിയും ലഭിക്കേണ്ടതുണ്ട്. എന്നാൽ, അവർക്ക് അനുമതി ലഭിച്ചിട്ടില്ല. കൂടാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം തയ്യാറാക്കുന്നത്. അടുക്കളയിൽ ആവശ്യത്തിന് സ്ഥലവും ഇല്ല", അദ്ദേഹം കൂട്ടിച്ചേർത്തു. പരിശോധനയ്ക്കായി മധുര പലഹാരങ്ങളുടെയും മദ്യക്കുപ്പികളുടെയും സാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

   Read also: Operation failure | വൃക്കയിലെ കല്ലിന് പകരം വൃക്ക നീക്കം ചെയ്തു; മരിച്ച രോഗിയുടെ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

   കേക്കുകളും മറ്റും വീട്ടിൽ തയ്യാറാക്കുന്നവർക്കും ഇപ്പോൾ ഭക്ഷ്യസുരക്ഷാ ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാണ്. നിലവിൽ ബേക്കറികൾ, ചായക്കടകൾ, ഹോട്ടലുകൾ, സ്റ്റേഷനറി സ്റ്റോറുകൾ, പലചരക്ക് വ്യാപാരികൾ, അങ്കണവാടികൾ, ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സ്കൂളുകൾ, ഭക്ഷണം പാകം ചെയ്യുന്ന ആളുകൾ, പലഹാരങ്ങൾ കൊണ്ടുനടന്ന് വിൽപന നടത്തുന്നവർ, കാറ്ററിങ് സ്ഥാപനങ്ങൾ, കല്യാണ മണ്ഡപം നടത്തുന്നവർ, പച്ചക്കറി-പഴക്കച്ചവടക്കാർ, മത്സ്യക്കച്ചവടക്കാർ, പെട്ടിക്കടക്കാർ എന്നിവർക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമാണ്. ഈ നിബന്ധനയാണ് വീട്ടിൽ കേക്ക് ഉണ്ടാക്കി വിൽക്കുന്നവർക്കും ബാധകമാക്കുന്നത്. ഹോം മെയ്ഡ് കേക്ക് ഉണ്ടാക്കുന്നവരും ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമായും എടുക്കണമെന്നാണ് വകുപ്പിന്‍റെ നിർദേശം.
   Published by:Sarath Mohanan
   First published:
   )}