• HOME
 • »
 • NEWS
 • »
 • india
 • »
 • Learner's Licence | ലേണേഴ്‌സ് ലൈസന്‍സിന് ഇനി RTO ഓഫീസിൽ പോകേണ്ട; പുതിയ ചുവടുവെയ്പുമായി തമിഴ്നാട്

Learner's Licence | ലേണേഴ്‌സ് ലൈസന്‍സിന് ഇനി RTO ഓഫീസിൽ പോകേണ്ട; പുതിയ ചുവടുവെയ്പുമായി തമിഴ്നാട്

എല്ലാ വര്‍ഷവും തമിഴ്നാട്ടിലെ ആര്‍ടിഒകള്‍ 11 വിഭാഗങ്ങളിലായി 12 ലക്ഷത്തിലധികം ലേണേഴ്‌സ് ലൈസന്‍സുകള്‍ വിതരണം ചെയ്യുന്നുണ്ട്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തമിഴ്‌നാട്ടില്‍ ഇനി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകള്‍ (RTOs) സന്ദര്‍ശിക്കാതെ തന്നെ ലേണേഴ്സ് ലൈസന്‍സ് (LLR) ലഭിക്കും. കൂടാതെ, കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹന്‍ പോര്‍ട്ടല്‍ (parivahan licence) വഴി ഓണ്‍ലൈനായി ലൈസന്‍സ് പുതുക്കാനും വിലാസത്തിൽ തിരുത്തലുകൾ വരുത്താനും കഴിയും. അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ ടെസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം ലേണേഴ്‌സ് ലൈസന്‍സുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പുതുക്കിയ ലൈസന്‍സുകളും വിലാസത്തിൽ തിരുത്തലുകൾ വരുത്തിയവയും 30 പ്രവൃത്തി ദിവസത്തിനുള്ളില്‍ തപാല്‍ വഴി ലഭിക്കും.

  2018ലാണ് കേന്ദ്രസര്‍ക്കാര്‍ ഈ സേവനം സമ്പര്‍ക്കരഹിതമാക്കിയത് (contactless service). എന്നാൽ സംസ്ഥാനത്ത് ഇത് നടപ്പിലാക്കാന്‍ മൂന്ന് വര്‍ഷമെടുത്തു. ചൊവ്വാഴ്ച മുതലാണ് പുതിയ രീതി നിലവില്‍ വന്നത്. എല്ലാ വര്‍ഷവും തമിഴ്നാട്ടിലെ ആര്‍ടിഒകള്‍ 11 വിഭാഗങ്ങളിലായി 12 ലക്ഷത്തിലധികം ലേണേഴ്‌സ് ലൈസന്‍സുകള്‍ വിതരണം ചെയ്യുന്നുണ്ട്. അത്രയും ആളുകള്‍ ലൈസന്‍സുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആര്‍ടിഒകളില്‍ എത്തുന്നുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

  ഈ നടപടി സ്വാഗതാര്‍ഹമാണെങ്കിലും കംപ്യൂട്ടര്‍ പരിജ്ഞാനമില്ലാത്തവരെ ദോഷകരമായി ബാധിക്കരുതെന്ന് ട്രാൻസ്പോർട്ടേഷൻ ആക്ടിവിസ്റ്റ് (Transportation activist) ടി സദഗോപന്‍ പറഞ്ഞു. ഇത്തരക്കാർക്ക് സര്‍ക്കാര്‍ ഇ-സേവാ കേന്ദ്രങ്ങളെയോ സ്വകാര്യ ഇന്റര്‍നെറ്റ് സെന്ററുകളെയോ ഏജന്റുമാരെയോ ആശ്രയിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, ഓണ്‍ലൈനായി ഫീസ് അടയ്ക്കുന്നതിന് അപേക്ഷകര്‍ ആധാർ നമ്പറും ബാങ്ക് വിവരങ്ങളും നല്‍കേണ്ടതുണ്ട്. അതിനാല്‍, സ്വകാര്യത സംബന്ധിച്ച പ്രശ്‌നങ്ങളുണ്ടെന്നും സദഗോപന്‍ പറഞ്ഞു.

  Also Read- Mamata Banerjee|'മമത വിരൽചൂണ്ടിയത് ഇരയ്ക്ക് നേരെ'; നാദിയ ബലാത്സംഗ കേസിൽ മമതയുടെ പരാമർശത്തിനെതിരെ ദേശീയ വനിതാ കമ്മീഷൻ

  അതേസമയം, കര്‍ണാടകയില്‍ പുതിയ കാര്‍ വാങ്ങുന്നവര്‍ക്ക് ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ തന്നെ ഇനി രജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കും. വാഹനം വാങ്ങി രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പെര്‍മനന്റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഡീലര്‍മാര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ വാഹനങ്ങള്‍ ഏകദേശം 10 ദിവസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാര്‍ കട്ടാരിയ പറഞ്ഞിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഞങ്ങള്‍ ഇതിനകം തന്നെ അനുബന്ധ സര്‍ക്കാര്‍ ഏജന്‍സികളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

  പൂര്‍ണമായും സമ്പര്‍ക്കരഹിതമായ രീതിയിലാണ് പുതിയ സംവിധാനം ആസൂത്രണം ചെയ്തിരിക്കുന്നത്. ഉപഭോക്താവ് വാഹനം തെരഞ്ഞെടുത്ത് ഷോറൂമില്‍ പണമടച്ചു കഴിഞ്ഞാല്‍ ആവശ്യമായ ഫോമുകളും ഇന്‍ഷുറന്‍സും പോലുള്ള എല്ലാ രേഖകളും പരിവാഹന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍ ഡീലര്‍ ആവശ്യപ്പെടും. ഉപഭോക്താവ് വാഹനത്തിന്റെ നികുതി അടച്ചു കഴിഞ്ഞാല്‍ രജിസ്ട്രേഷന്‍ നമ്പറുള്ള രസീതും ഓണ്‍ലൈനായി നല്‍കും.

  ഉപഭോക്താക്കള്‍ക്ക് പ്രത്യേകം ഫീസ് നല്‍കി വിഐപി നമ്പറുകള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. കൂടാതെ ലഭ്യതയ്ക്കനുസരിച്ച് മറ്റ് ഫാന്‍സി നമ്പറുകളും വാങ്ങാം. ആവശ്യമായ തുക അടച്ച ശേഷം ഡീലര്‍ ഒരു താല്‍ക്കാലിക രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. തുടര്‍ന്ന് ഉപഭോക്താവിന് ഉടന്‍ തന്നെ വാഹനം നിരത്തിലിറക്കാന്‍ കഴിയും.
  Published by:Rajesh V
  First published: