ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് അരവിന്ദ് കെജരിവാൾ വീണ്ടും അധികാരത്തിലേക്കെന്ന ഫലസൂചനകൾ വന്നതിനു പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജെ.ഡി.യു മുൻ അംഗവുമായ പ്രശാന്ത് കിഷോർ.
"ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാൻ ഒപ്പം നിന്നതിന് ഡൽഹിക്ക് നന്ദി"- പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടു മാസം മുൻപാണ് കെജരിവാൾ കിഷോറിന്റെ കമ്പനിയായ ഐ-പി.എ.സിയുമായി സഹകരിക്കാൻ തീരുമാനിച്ചത്.
"ഇന്ത്യൻ-പി.എ.സി ഞങ്ങൾക്കൊപ്പം ചേരുന്നു. സ്വാഗതം!" - അന്ന് കെജരിവാൾ ട്വീറ്റ് ചെയ്തു.
പഞ്ചാബ് തെരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോർ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചു. അന്ന് ഐ-പി.എ.സി പ്രചാരണ രംഗത്ത് ശക്തമായ വെല്ലുവളി ഉയർത്തിയതായി പ്രശാന്ത് കിഷേർ പിന്നീട് സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹിയിൽ എ.എ.പിക്കു വേണ്ടി പ്രശാന്ത് കിഷോർ പ്രചാരണത്തിനിറങ്ങിയത്.
Also Read ബിജെപിയുടെ തുറുപ്പ് ചീട്ട് മോദി; 2019 ൽ കോൺഗ്രസിനെ തകർത്ത തന്ത്രം കെജരിവാൾ അതിജീവിച്ചത് ഇങ്ങനെ
2014 ൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചതും പ്രശാന്ത് കിഷോറായിരുന്നു. 2015 ൽ ജെഡിയു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ പ്രശാന്ത് അധികാരത്തിലെത്തിച്ചു.
സിഎഎ, എൻആർസി നിലപാടുകളിലുള്ള നിതീഷ് കുമാറിനെ എതിർത്ത് പ്രശാന്ത് കിഷോർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കിഷോറിനെയും മറ്റൊരു മുതിർന്ന നേതാവ് പവൻ വർമ്മയെയും ജെ.ഡി.യു പുറത്താക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aap, Aravind Kejriwal, Bjp, Congress, Delhi Assembly Election result, Delhi Assembly Election Result 2020 Live Updates, Delhi Poll Result, Delhi Result