റായ്പുർ: പൊലീസ് സേനയിൽ ആദ്യമായി ട്രാൻസ്ജെൻഡറുകൾക്കും പ്രാതിനിധ്യം നൽകി ഛത്തീസ്ഗഡ് സർക്കാർ. ഈയടുത്ത് നടന്ന റിക്രൂട്ട്മെന്റ് വഴി ഭിന്നലിംഗക്കാരായ പതിമൂന്ന് പേരാണ് കോൺസ്റ്റബിള്‍ പോസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2019-2020 ലെ റിക്രൂട്ട്മെന്റ് ഫലങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. തെരഞ്ഞെടുക്കപ്പെട്ട 13 പേരിൽ ഒമ്പത് പേരും സംസ്ഥാന തലസ്ഥാനമായ റായ്പുരിൽ നിന്നുള്ളവരാണ്.
തെരഞ്ഞെടുക്കപ്പെട്ടവരെ കൂടാതെ രണ്ട് പേർ വെയ്റ്റിംഗ് ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ പൊലീസ് സേനയിലേക്ക് ഇത്രയധികം ട്രാൻസ്ജെൻഡറുകൾക്ക് ഒരുമിച്ച് അവസരം നൽകുന്ന ആദ്യ സംസ്ഥാനായി ഛത്തീസ്ഗഡ് മാറിയിരിക്കുകയാണ്. പുതിയ നീക്കത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി, പൊലീസിനും ആഭ്യന്തര വകുപ്പിനും പ്രത്യേകം നന്ദി അറിയിച്ചു.
Also Read-
ഭർത്താവ് എത്ര ക്രൂരനാണെങ്കിലും ദമ്പതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം ബലാത്സംഗം എന്നു വിളിക്കാനാകുമോ? വിവാദപരാമർശവുമായി സുപ്രീം കോടതി
റായ്പൂരിൽ നിന്നുള്ള ദീപിക യാദവ്, നിഷു ക്ഷത്രിയ, ശിവന്യ പട്ടേൽ, നൈന സോറി, സോണിയ ജംഗേൽ, കൃഷി താണ്ടി, ഷബൂരി യാദവ്; , സുനിൽ, ബിലാസ്പൂരിൽ നിന്നുള്ള രുചി യാദവ്, ധംതാരിയിൽ നിന്നുള്ള കോമൽ സാഹു, അംബികാപൂരിൽ നിന്നുള്ള അക്ഷര, കംത, നേഹ, രാജ്നന്ദ്ഗാവ് ജില്ലയിൽ നിന്നുള്ള ഡോളി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
അവസരം നൽകിയാൽ ഏത് മേഖലയിലും പുരുഷന്മാരുമാർക്കും സ്ത്രീകള്‍ക്കുമൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്നാണ് തെരഞ്ഞെടുക്കപ്പെട്ട ഈ അംഗങ്ങൾ തെളിയിച്ചിരിക്കുന്നത് എന്നാണ് ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ മിത്വ സമിത് അറിയിച്ചത്. ഈ വിഭാഗക്കാർക്കും മാന്യമായ ഒരു ജീവിതത്തിന് അർഹതയുണ്ടെന്നും ഇവർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Also Read-
പോക്സോ കേസിലെ 'പ്രതിയോട്' ഇരയെ വിവാഹം കഴിക്കുമോ എന്ന് സുപ്രീംകോടതി
'പൊലീസ് യൂണിഫോം എല്ലായ്പ്പോഴും അഭിമാനകരമായ വസ്ത്രം തന്നെയാണ്. അതിലുപരി ഇത് അന്തസ്സിന്റെ കാര്യമാണ്' എന്നാണ് റിക്രൂട്ട് ചെയ്യപ്പെട്ടവരിൽ ഒരാളായ ഷബൂരി പറയുന്നത്. . കുട്ടിക്കാലത്ത് തന്നെ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തനാണെന്ന് സ്വയം അംഗീകരിച്ചിരുന്നു അതിനാൽ തന്നെ പലപ്പോഴും കളിയാക്കലുകളും അധിക്ഷേപവും നേരിടേണ്ടി വന്നിട്ടുണ്ട്.. പൊലീസുകാർക്ക് ലഭിക്കുന്ന ബഹുമാനം ലഭിക്കുന്നത് കണ്ടാണ് വളരെക്കാലം മുമ്പ് തന്നെ പൊലീസ് സേനയിൽ ചേരാൻ തീരുമാനിച്ചു' ഷബൂരിയുടെ വാക്കുകൾ.
'പെൺകുട്ടികളിപ്പോലെ വസ്ത്രം ധരിക്കാൻ തുടങ്ങിയതോടെ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട കഥയാണ് കോൺസ്റ്റബിളായ തെരഞ്ഞെടുക്കപ്പെട്ട ശിവാന്യ എന്നയാൾക്ക് പറയാനുണ്ടായിരുന്നത്. വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടതോടെ വീടുകളിൽ സഹായി ആയി ജോലി ആരംഭിച്ചു പലരും പല പേരുകൾ വിളിച്ച് അധിക്ഷേപിച്ചു, ഉപദ്രവിച്ചു. സ്ത്രീകൾ പോലും പുച്ഛത്തോടെയായിരുന്നു നോക്കിയിരുന്നതെന്നും ഇവർ പറയുന്നു.
പെൺകുട്ടി ആയി വസ്ത്രം ധരിക്കാനും ജീവിക്കാനും തുടങ്ങിയതോടെ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട കഥ തന്നെയാണ് റായ്പുർ സ്വദേശിന നൈനയ്ക്കും പറയാനുണ്ടായിരുന്നത്. തുണിക്കടയിൽ ആയിരുന്നു ജോലിക്ക് നിന്നിരുന്നത്. ലോക്ക്ഡൗണിൽ അത് പൂട്ടിയതോടെ ഭിക്ഷ യാചിച്ച് ജീവിക്കേണ്ടി വന്നുവെന്നും ഇവർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.