News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 15, 2021, 10:04 AM IST
ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചിരുന്ന ഇയാൾക്ക് ഇന്‍ഷുറൻസ് രേഖകൾ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയും ഉണ്ടായിരുന്നില്ല.
ഭുവനേശ്വർ: ട്രാഫിക് നിയമങ്ങൾ ഒന്നും പാലിക്കാതെ വാഹനം ഓടിച്ച യുവാവിന് ഒറ്റയടിക്ക് ഒരുലക്ഷത്തിലേറെ രൂപയുടെ പിഴ. ഒഡീഷ മന്ദ്സൗർ സ്വദേശി പ്രകാശ് ബഞ്ചാരയ്ക്കാണ് നിയമലംഘനത്തിന് ഭീമമായ തുക പിഴ ലഭിച്ചത്. പുതിയ മോട്ടോർ വെഹിക്കിൾ ആക്ട് അനുസരിച്ച് റായ്ഗഡ് ആർടിഒയുടെതാണ് നടപടി. സംസ്ഥാനത്ത് ഒരു ഇരുചക്രവാഹനക്കാരന് ഇതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ പിഴത്തുകയാണിത്.
Also Read-
'കോവിഡ് വാക്സിൻ വന്ധ്യതയ്ക്ക് കാരണമാകുമോ'? മിഥ്യാധാരണകൾക്ക് മറുപടി നൽകി കേന്ദ്ര ആരോഗ്യമന്ത്രിറായ്ഗഡിലെ ഡിഐബി ഛക്കിന് സമീപം വച്ചാണ് പ്രകാശിന് ട്രാഫിക് പൊലീസിന്റെ പിടി വീഴുന്നത്. ബൈക്കിൽ വെള്ളസംഭരണം ഡ്രമ്മുകൾ വിൽക്കുന്നതിനിടെയാണ് വാഹനപരിശോധന സംഘത്തിന്റെ മുന്നിൽപ്പെട്ടത്. ട്രാന്‍സ്പോർട്ട് വകുപ്പിനൊപ്പം പൊലീസ് സംഘവും ചേർന്നായിരുന്നു പരിശോധന നടത്തിയിരുന്നത്. മധ്യപ്രദേശിൽ നിന്നാണ് പ്രകാശ് ബൈക്ക് വാങ്ങിയത്. എന്നാൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ അതുമായി ജോലിക്കിറങ്ങുകയായിരുന്നു.
Also read-
മരണത്തിലും അഞ്ചുപേർക്ക് ജീവനേകി ധനിഷ്ത; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്
ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചിരുന്ന ഇയാൾക്ക് ഇന്‍ഷുറൻസ് രേഖകൾ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയും ഉണ്ടായിരുന്നില്ല. ഹെൽമറ്റില്ലാത്തതിന് 1000 രൂപ, ഇൻഷുറൻസ് രേഖകളില്ലാത്തതിന് 2000, രജിസ്ട്രേഷൻ നടത്താതെ വാഹനം ഓടിച്ചതിന് 5000, ലൈസൻസ് ഇല്ലാത്തതിന് 5000 എന്നിങ്ങനെയാണ് പിഴ. CH-VII 182-A1 ലംഘനം നടത്തി ഡീലർ വാഹനം വിൽപ്പന നടത്തിയതിനാണ് ഒരുലക്ഷം രൂപയുടെ പിഴ. എല്ലാം കൂടി 1,13,000 രൂപയുടെ പിഴയാണ് ലഭിച്ചത്.
Published by:
Asha Sulfiker
First published:
January 15, 2021, 9:44 AM IST