'എല്ലാം തോക്കിൻമുനയിൽ നിർത്തി'; എംഎൽഎമാരും കൗൺസിലർമാരും BJPയിൽ ചേർന്നതിനെകുറിച്ച് തൃണമൂലിന്റെ വിശദീകരണം ഇങ്ങനെ

'സസ്പെൻഡ് ചെയ്ത ഒരു തൃണമൂൽ എംഎൽഎയാണ് ബിജെപിയിൽ ചേർന്നത്. മറ്റുള്ളവർ സിപിഎം, കോൺഗ്രസ് അംഗങ്ങള്‍'

news18
Updated: May 29, 2019, 3:49 PM IST
'എല്ലാം തോക്കിൻമുനയിൽ നിർത്തി'; എംഎൽഎമാരും കൗൺസിലർമാരും BJPയിൽ ചേർന്നതിനെകുറിച്ച് തൃണമൂലിന്റെ വിശദീകരണം ഇങ്ങനെ
മമതാ ബാനർജി
  • News18
  • Last Updated: May 29, 2019, 3:49 PM IST
  • Share this:
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എംഎല്‍എമാരും കൗണ്‍സിലർമാരും ബിജെപിയില്‍ ചേര്‍ന്ന സംഭവത്തില്‍ വിശദീകരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. സസ്‌പെന്‍ഡ് ചെയ്ത ഒരു തൃണമൂല്‍ എംഎല്‍എയാണ് കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നതെന്നും മറ്റുള്ളവര്‍ സിപിഎം, കോണ്‍ഗ്രസ് അംഗങ്ങളാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. തോക്കിന്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയതിനാലാണ് ആറ് കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും തൃണമൂല്‍ ഔദ്യോഗിക ട്വിറ്ററില്‍ വ്യക്തമാക്കി.

 തൃണമൂല്‍ എംഎല്‍എമാരായ ശുഭ്രാംശു റോയി, തുഷാര്‍ കാന്ത് ഭട്ടാചാര്യ എന്നിവരും നിരവധി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുമാണ് ചൊവ്വാഴ്ച ബി ജെ പിയില്‍ ചേര്‍ന്നത്. ബി ജെ പി സംസ്ഥാന നേതാവായ മുകള്‍ റോയിയുടെ മകനാണ് ശുഭ്രാംശു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശുഭ്രാംശുവിനെ തൃണമൂല്‍ ആറുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തൃണമൂല്‍ എംഎല്‍എമാരെ കൂടാതെ സിപിഎമ്മിന്റെ ദേബേന്ദ്ര നാഥ് റോയിയും കഴിഞ്ഞദിവസം ബി ജെ പിയില്‍ ചേര്‍ന്നിരുന്നു.

വരുംദിവസങ്ങളില്‍ കൂടുതല്‍ തൃണമൂല്‍ എം എല്‍ എമാര്‍ ബി ജെ പിയിലെത്തുമെന്ന് ബി ജെ പി നേതാക്കളായ കൈലാഷ് വിജയ്‌വര്‍ഗിയയും മുകുള്‍ റോയിയും വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് മമതയുടെ വിശ്വസ്തനായിരുന്ന മുകുള്‍, 2017ലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ 40 തൃണമൂല്‍ എം എല്‍ എമാര്‍ ബി ജെ പിയിലെത്തുമെന്ന് ലോക്‌സഭാ പ്രചരണത്തിനിടെ നരേന്ദ്ര മോദി പ്രസംഗിച്ചിരുന്നു.

First published: May 29, 2019, 3:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading