• HOME
 • »
 • NEWS
 • »
 • india
 • »
 • 'വിവാഹജീവിതത്തിലെ നിർബന്ധിത ലൈംഗിക ബന്ധത്തെ നിയമവിരുദ്ധമെന്ന് വിളിക്കാനാകില്ല': മുംബൈ കോടതി

'വിവാഹജീവിതത്തിലെ നിർബന്ധിത ലൈംഗിക ബന്ധത്തെ നിയമവിരുദ്ധമെന്ന് വിളിക്കാനാകില്ല': മുംബൈ കോടതി

ഭർത്താവ്​ നിയമവിരുദ്ധമായ ഒന്നും ചെയ്​തില്ലെന്നായിരുന്നു കേസ്​ പരിഗണിക്കുന്ന വേളയിൽ കോടതി നിരീക്ഷണം. തുടർന്ന് ഭർത്താവിന് കോടതി ജാമ്യം അനുവദിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  മുംബൈ: വിവാഹജീവിതത്തിലെ നിർബന്ധിത ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന നിരീക്ഷണവുമായി മുംബൈ കോടതി. മുംബൈ അഡീഷണൽ സെഷൻസ്​ ജഡ്​ജി സഞ്​ജശ്രീ ജെ ഗാരട്ടി​ന്റേതാണ്​ നിരീക്ഷണം. ഭർത്താവ്​ നിർബന്ധിത ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്ന്​ കാണിച്ച്​​ യുവതി നൽകിയ കേസിലാണ്​ കോടതി നിരീക്ഷണം നടത്തിയത്. ഭർത്താവ്​ നിയമവിരുദ്ധമായ ഒന്നും ചെയ്​തില്ലെന്നായിരുന്നു കേസ്​ പരിഗണിക്കുന്ന വേളയിൽ കോടതി നിരീക്ഷണം. തുടർന്ന് ഭർത്താവിന് കോടതി ജാമ്യം അനുവദിച്ചു.

  നവംബർ 22നാണ്​ യുവതി വിവാഹിതയായത്​. തുടർന്ന്​ ഭർത്താവിന്റെ കുടുംബം തനിക്ക്​ മേൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന് യുവതി ഹർജിയിൽ​ പറയുന്നു. ഇതിനിടെയാണ്​ ഭർത്താവ്​ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടത്​. ജനുവരി 2 ന് ദമ്പതികൾ മുംബൈയ്ക്കടുത്തുള്ള ഹില്‍ സ്റ്റേഷനായ മഹാബലേശ്വറിലേക്ക് പോയി. അവിടെ വച്ചും ഭര്‍ത്താവ് ഇത് ആവര്‍ത്തിച്ചു. പിന്നീട്​ ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന്​ ഇവർ ഡോക്​ടറെ കാണുകയായിരുന്നു. ഡോക്​ടർ നടത്തിയ പരിശോധനയിൽ ഇവർക്ക്​ അരക്ക്​ താഴെ പക്ഷാഘാതം ബാധിച്ചതായി കണ്ടെത്തി.

  ഇതിന് പിന്നാലെ യുവാവിനെതിരേയും കുടുംബത്തിനെതിരേയും യുവതി പൊലീസിൽ പരാതി നൽകി. സ്​ത്രീധന പീഡനം ആരോപിച്ചായിരുന്നു കുടുംബാംഗങ്ങൾക്കെതിരെ പരാതി നൽകിയത്​. തങ്ങളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും ഭര്‍ത്താവും കുടുംബവും കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.

  യുവതിയോട്​ എത്ര തുകയാണ്​ സ്​ത്രീധനമാവശ്യപ്പെട്ടതെന്ന്​ വ്യക്തമായിട്ടില്ലെന്നും നിർബന്ധിത ലൈംഗികബന്ധം കോടതിയിൽ നിലനിൽക്കില്ലെന്നും ജഡ്​ജി വ്യക്തമാക്കി. അതിനാൽ യുവതിയുടെ ഭർത്താവിനേയും കുടുംബാംഗങ്ങളേയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നായിരുന്നു കോടതി നിലപാട്​.

  യുവതിയ്ക്ക് പക്ഷാഘാതം സംഭവിച്ചത് വളരെ നിര്‍ഭാഗ്യകരമാണ്. എന്നിരുന്നാലും, ഭര്‍ത്താവും കുടുംബവും ഇതിന് ഉത്തരവാദികളാകാന്‍ കഴിയില്ല. ആരോപണങ്ങളുടെ സ്വഭാവം പരിശോധിക്കുമ്പോള്‍ കസ്റ്റഡി ചോദ്യം ചെയ്യല്‍ ആവശ്യമില്ല. അന്വേഷണ സമയത്ത് സഹകരിക്കാന്‍ പ്രതികള്‍ തയ്യാറാണ്. -ജഡ്ജി പറഞ്ഞു.

  വിവാഹബന്ധത്തിനുള്ളിൽ നടക്കുന്ന ബലാത്സംഗം വിവാഹമോചനം ആവശ്യപ്പെടുന്നതിന് സാധുവായ കാരണം- കേരള ഹൈക്കോടതി

  വിവാഹബന്ധത്തിനുള്ളിൽ നടക്കുന്ന ബലാത്സംഗം ഇന്ത്യയിൽ ശിക്ഷാർഹമല്ലെങ്കിലും അത് വിവാഹമോചനം ആവശ്യപ്പെടുന്നതിന് സാധുവായ കാരണമാണെന്ന വാദം ഇക്കഴിഞ്ഞ ആറിന് കേരള ഹൈക്കോടതി ശരിവെച്ചിരുന്നു. കുടുംബക്കോടതി വിധിക്കെതിരെ ഒരു ഭർത്താവ് നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതി നിർണായകമായ ഈ പരാമർശം നടത്തിയത്. ഭർത്താവ് സമർപ്പിച്ച രണ്ട് അപ്പീലുകളും കോടതി നിരസിച്ചു.

  ഇന്ത്യൻ നിയമവ്യവസ്ഥ പ്രകാരം ശിക്ഷാർഹമല്ലെങ്കിലും ഭാര്യയുടെ അന്തസിനെയും വ്യക്തിത്വത്തെയും അപകർത്തിപ്പെടുത്തുന്ന രീതിയിൽ ഭർത്താവിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന പെരുമാറ്റം ശാരീരികവും മാനസികവുമായ ക്രൂരതയുടെ പരിധിയിൽപ്പെടുന്നതാണെന്ന് അപ്പീൽ പരിഗണിച്ച ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പകത്ത് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

  നിയമപരമായ ബന്ധത്തിനുള്ളിൽ കഷ്ടത അനുഭവിക്കാതിരിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള നിയമ പോരാട്ടമാണ് കഴിഞ്ഞ പത്തു വർഷത്തിലേറെ കാലമായി കേസിൽ എതിർകക്ഷിയായ സ്ത്രീ നടത്തുന്നതെന്ന് കോടതി പറഞ്ഞു. സമ്പത്തിനും ലൈംഗികതയ്ക്കും വേണ്ടിയുള്ള ഭർത്താവിന്റെ അത്യാർത്തി ഒരു സ്ത്രീയെ ദുരിതത്തിലേക്ക് നയിച്ച അനുഭവമാണ് ഈ കേസിനാസ്പദമായ സംഭവങ്ങളെന്നും എത്രയും പെട്ടെന്ന് വിവാഹമോചനം നേടാനുള്ള വ്യഗ്രതയിൽ ധനപരമായ അവകാശവാദങ്ങളെല്ലാം ഉപേക്ഷിക്കാൻ പോലും അവർ തയ്യാറായത് കാണാതിരിക്കാൻ കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

  വിവാഹമോചനത്തിനായി ഭാര്യ നൽകിയ ഹർജി അംഗീകരിച്ചുകൊണ്ടുള്ള കുടുംബക്കോടതിയുടെ വിധിയ്‌ക്കെതിരെ ഭർത്താവ് നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഭാര്യയുടെ ശരീരത്തിന് മേലെ ഭർത്താവിന് അവകാശമില്ലെന്ന് വ്യക്തമാക്കുന്ന ശക്തമായ പരാമർശം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
  Published by:Rajesh V
  First published: