• HOME
 • »
 • NEWS
 • »
 • india
 • »
 • Triple Talaq | ഹിന്ദു ഭാര്യ മതം മാറാൻ വിസമ്മതിച്ചു; മുത്തലാഖ് ചൊല്ലിയ മുസ്ലീം ഭർത്താവ് അറസ്റ്റിൽ

Triple Talaq | ഹിന്ദു ഭാര്യ മതം മാറാൻ വിസമ്മതിച്ചു; മുത്തലാഖ് ചൊല്ലിയ മുസ്ലീം ഭർത്താവ് അറസ്റ്റിൽ

ഏട്ട് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  ഹിന്ദുവായ ഭാര്യയെ മുത്തലാഖ് (Triple Talaq) ചൊല്ലി ഉപേക്ഷിച്ചതിനും മതം മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനും ഭര്‍ത്താവിനെതിരെ കേസ്. മധ്യപ്രദേശിലെ (Madhya Pradesh) നര്‍സിങ്പൂരിലായിരുന്നു സംഭവം. ഏട്ട് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. കേസ് ചാർജ് ചെയ്തതിനെത്തുടർന്ന് ഭര്‍ത്താവിനെ കരേലി പോലീസ് അറസ്റ്റ് (Arrest) ചെയ്തു. കരേലി സ്വദേശിയായ ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ മതസ്വാതന്ത്ര്യ നിയമപ്രകാരവും മറ്റ് അനുബന്ധ വകുപ്പുകള്‍ പ്രകാരവുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എട്ട് വര്‍ഷം മുമ്പ് ഫാറൂഖ് എന്ന യുവാവിനെ താന്‍ വിവാഹം കഴിച്ചുവെന്നും തങ്ങള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. വിവാഹത്തിന് തന്നെ പ്രേരിപ്പിച്ചതിന് ശേഷം ഭര്‍ത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും തന്നെ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് അവര്‍ ആരോപിച്ചു.

  ഭര്‍ത്താവും മാതാപിതാക്കളും യുവതിയെ മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും മതം മാറാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. മാംസം പാകം ചെയ്യാനും കഴിക്കാനും അവര്‍ തന്നെ നിര്‍ബന്ധിക്കാറുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞു. പിന്നീട് ഭർത്താവ് മുത്തലാഖ് ചൊല്ലുകയും തന്നെ വീട്ടിൽ നിന്ന് ഇറക്കിവിടുകയും ചെയ്തതായി യുവതി ആരോപിക്കുന്നു. യുവതി ഇപ്പോള്‍ സ്വന്തം മാതാപിതാക്കളോടൊപ്പം കരേലിയിലാണ് താമസിക്കുന്നത്.

  Also read- ബുർഖ ധരിച്ചെത്തി CRPF ക്യാമ്പിന് നേരെ ബോംബെറിഞ്ഞ് യുവതി; തിരച്ചിൽ ഊർജിതമാക്കി

  എട്ട് വര്‍ഷം മുമ്പ് ഫാറൂഖ് തന്നെ പ്രണയ വിവാഹത്തിന് പ്രേരിപ്പിച്ചുവെന്നും ഹിന്ദു മതാചാരങ്ങൾ പിന്തുടരാൻ അനുവദിക്കാമെന്ന് തന്റെ വീട്ടുകാര്‍ക്ക് വാക്ക് നല്‍കിയിരുന്നുവെന്നും 26 കാരിയായ യുവതി പരാതിയിൽ പറഞ്ഞതായി കരേലിയിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ അഖിലേഷ് മിശ്ര വെളിപ്പെടുത്തുന്നു. എന്നാല്‍ പിന്നീട് ഫാറൂഖിന്റെ കുടുംബം യുവതിയെ ഹൈന്ദവ വിശ്വാസികളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുകയും വ്രതം അനുഷ്ഠിക്കുന്ന സമയത്ത് മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ കുടുംബം തന്നെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി യുവതി പരാതിപ്പെട്ടെന്ന് അഖിലേഷ് മിശ്ര വ്യക്തമാക്കി.

  യുവതിയുടെ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും എതിരെ ഐപിസി സെക്ഷന്‍ 498, 2021-ലെ മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. കൂടാതെ ഭര്‍ത്താവിനെതിരെ മുത്തലാഖ് നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഈയിടെയായി ലൗ ജിഹാദ് കേസുകള്‍ കൂടുതലാളുകൾ പോലീസിൽ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതായി വിഷയത്തില്‍ പ്രതികരിക്കവെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഡോ. നരോത്തം മിശ്ര പറഞ്ഞു. നര്‍സിങ്പൂര്‍ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മാതാപിതാക്കളും വൈകാതെ പിടിയിലാവുമെന്നും മന്ത്രി ന്യൂസ് 18 നോട് പറഞ്ഞു.

  Also read- Hijab Row| മുസ്ലീം വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ചു: ഏഴ് അധ്യാപകർക്ക് കർണാടകയിൽ സസ്പെൻഷൻ

  മുത്തലാഖുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയ്ക്കലില്‍ വിവാഹ മോചനം നല്‍കണം എന്ന് ആവശ്യപ്പെട്ട് യുവാവിനെ ഭാര്യ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. നാല് മാസം മുന്‍പ് ആണ് അസീബ് ഫാത്തിമ ഷാഹിമയെ വിവാഹം കഴിച്ചത്. ഭാര്യയുമായി ഉണ്ടായ പിണക്കം ഭാര്യ വീട്ടുകാര്‍ ഗൗരവമായി തന്നെ എടുത്തു. മൂന്ന് പേര്‍ അടങ്ങിയ സംഘം അസീബ് ജോലി ചെയ്യുകയായിരുന്ന സ്വകാര്യ സ്ഥാപനത്തില്‍ എത്തുകയും അവിടെ വെച്ച് മര്‍ദ്ദിക്കുകയും തുടര്‍ന്ന് വാഹനത്തില്‍ ബലമായി കയറ്റി കൊണ്ട് പോവുകയും, ഭാര്യയുടെ വീട്ടിലെത്തിച്ച ശേഷം വീണ്ടും മര്‍ദ്ദിക്കുകയുമായിരുന്നു. മുത്തലാഖ് ചൊല്ലി ബന്ധം ഒഴിയണം എന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം എന്ന് അസീബ് പറയുന്നു.
  Published by:Naveen
  First published: