• HOME
  • »
  • NEWS
  • »
  • india
  • »
  • Telangana |"മേഘവിസ്ഫോടനത്തിനു പിന്നിൽ വിദേശശക്തികൾ, ജനങ്ങൾക്ക് സംരക്ഷണം വേണം": തെലുങ്കാന മുഖ്യമന്ത്രി കെസിആർ

Telangana |"മേഘവിസ്ഫോടനത്തിനു പിന്നിൽ വിദേശശക്തികൾ, ജനങ്ങൾക്ക് സംരക്ഷണം വേണം": തെലുങ്കാന മുഖ്യമന്ത്രി കെസിആർ

ഗോദാവരി നദിയോട് ചേർന്നുണ്ടായ മേഘവിസ്ഫോടനത്തിൽ വിദേശശക്തികളുടെ ഗൂഢാലോചന സംശയിക്കുന്ന തരത്തിലുള്ളതായിരുന്നു കെസിആറിന്റെ പ്രസ്താവന

  • Last Updated :
  • Share this:
    തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഞായറാഴ്ച പ്രളയ ബാധിതമായ ഭദ്രാദരി കൊതഗുഡേം ജില്ല സന്ദർശിക്കുകയുണ്ടായി. സന്ദർശനത്തിനു ശേഷം ചില വിചിത്രമായ വാദങ്ങൾ അദ്ദേഹം ഉയർത്തുകയുണ്ടായി.
    സംസ്ഥാനത്തെ ഉത്തരഭാഗത്തെ കനത്ത മഴയിലും പ്രളയത്തിലും അദ്ദേഹം ചില ക‍ൃത്രിമത്വങ്ങൾ നടന്നിട്ടുള്ളതായി ആരോപിച്ചു. ഗോദാവരി നദിയോട് ചേർന്നുണ്ടായ മേഘവിസ്ഫോടനത്തിൽ വിദേശശക്തികളുടെ ഗൂഢാലോചന സംശയിക്കുന്ന തരത്തിലുള്ളതായിരുന്നു കെസിആറിന്റെ പ്രസ്താവന.

    "മേഘവിസ്ഫോടനം എന്ന പേരിൽ പുതിയ ഒരു രീതി ഉണ്ടായിരിക്കുന്നു. പലരും പറയുന്നത് പ്രകാരം ഇതിനു പിന്നിൽ പല ഗൂഢാലോചനകളും നടക്കുന്നുണ്ട്.
    ഇതിൽ എത്രമാത്രം സത്യമുണ്ടെന്ന് നമുക്ക് അറിയില്ല. ചില വിദേശ രാഷ്ട്രങ്ങൾ നമ്മുടെ രാജ്യത്ത് ആസൂത്രിതമായി മേഘവിസ്ഫോടനം നടത്തുന്നു. കുറച്ചു നാളുകൾക്ക് മുൻപ് അവർ ഇത് ലേഹ് ലെഡാക്കിലും പിന്നീട് ഉത്തരാഖണ്ഡിലും നടത്തി. ഗോദാവരിയുടെ സമീപത്തും അവർ അത് നടത്തി എന്ന ദുഃഖകരമായ വാർത്തയാണ് നമുക്ക് ലഭിക്കുന്നത്. അത് എന്തു തന്നെയായാലും കാലാവസ്ഥാമാറ്റങ്ങളാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമായിട്ടുള്ളത്. അതിനാൽ നമ്മുടെ ജനങ്ങൾക്ക് സുരക്ഷിതത്വം ഉണ്ടായിരിക്കണം"-കെസിആർ പറഞ്ഞു.

    തുടർച്ചയായി പെയ്ത മഴയാണ് ഇപ്പോഴുണ്ടായ ഈ നാശങ്ങൾക്ക് കാരണം. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെയും ചില സ്വകാര്യ നിരീക്ഷക സംഘങ്ങളുടേയും അഭിപ്രായപ്രകാരം ജൂലൈ 29 വരെ കനത്ത മഴ തുടർന്നേക്കും. അതിനാൽ അപകടം ഇതുവരേയും ഒഴിഞ്ഞിട്ടില്ല. ദുരന്ത നിവാരണ
    ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനു ശേഷം കെസിആർ പറഞ്ഞു. പുനരധിവാസ ക്യാമ്പുകളിൽ നിന്ന് ജനങ്ങളെ പറഞ്ഞയക്കെരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. "നമ്മൾ അവരെ സംരക്ഷിക്കണം" അദ്ദേഹം പറഞ്ഞു.

    കെസിആറിന്റെ മേഘവിസ്ഫോടനത്തേക്കുറിച്ചുള്ള പ്രസ്താവനയോട് ബിജെപിയുടെ തെലുങ്കാന അധ്യക്ഷൻ ബണ്ടി സജ്ജയ് കുമാർ പ്രതികരിച്ചത് "ഇത് ഈ നൂറ്റാണ്ടിലെ തമാശയാണ്" എന്നാണ്. തന്റെ ഭരണപരാജയത്തെ മറയ്ക്കാൻ കെസിആർ നാടകം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കലേശ്വരം പദ്ധതിയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിയ്ക്കുവാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടിപിസിസി (Telangana Pradesh Congress Committee)
    പ്രസിഡന്റ് എ രെവാന്ത് റെഡ്ഡി എംപി മേഘവിസ്ഫോടനത്തിലെ വിദേശശക്തികളുടെ ഇടപലിനേക്കുറിച്ചുള്ള വിവരങ്ങൾ റോയ് ക്കോ ഇന്റലിജെൻസ് ബ്യൂറോയ്ക്കോ അതുമല്ലെങ്കിൽ കേന്ദ്ര സർക്കാരിനോ കൈമാറണമെന്ന് കെസിആറിനോട് ആവശ്യപ്പെട്ടു. പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിക്കവേ ആയിരുന്നു റാവുവിന്റെ പ്രസ്താവന.
    Published by:Amal Surendran
    First published: