news18
Updated: June 1, 2019, 12:13 PM IST
jaishankar
- News18
- Last Updated:
June 1, 2019, 12:13 PM IST
ന്യൂഡൽഹി: ആശംസകൾക്ക് നന്ദി അർപ്പിച്ച് വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കർ. ട്വിറ്ററിലാണ് ജയശങ്കർ നന്ദി അറിയിച്ചത്. ഇത്രയും വലിയ ഒരു ഉത്തരവാദിത്തം ഏൽപിച്ചതിലൂടെ താൻ ബഹുമാനിതനായി. സുഷമ സ്വരാജ് ജിയുടെ പാത പിന്തുടരാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും അഡ്വ എസ് ജയശങ്കർ പറഞ്ഞു.
അഡ്വ എസ് ജയശങ്കറിന്റെ ട്വീറ്റ് ഇങ്ങനെ,
എന്റെ ആദ്യത്തെ ട്വീറ്റ്
ആശംസകൾക്ക് എല്ലാവർക്കും നന്ദി അറിയിക്കുന്നു
ഇത്രയും വലിയ ഉത്തരവാദിത്തം ഏൽപിക്കപ്പെട്ടതിലൂടെ ആദരിക്കപ്പെട്ടു
സുഷമ സ്വരാജ് ജിയുടെ പാത പിന്തുടരാൻ കഴിയുന്നതിൽ അഭിമാനം
രാജ്യത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യസെക്രട്ടറി ആയിരുന്ന ജയശങ്കർ മോദി സര്‍ക്കാരിന്റെ വിദേശകാര്യനയങ്ങൾ ആഗോളതലത്തില്‍ നിയന്ത്രിച്ചിരുന്ന വ്യക്തി കൂടിയാണ്. ഇന്ത്യന്‍ വിദേശകാര്യ സർവീസ് 1977 ബാച്ച് ഉദ്യോഗസ്ഥനായ ജയശങ്കർ 2009-2013 കാലഘട്ടത്തിൽ ഇന്ത്യയുടെ ചൈനീസ് അംബാസഡറായിരുന്നു.
2014-15 കാലഘട്ടത്തിൽ യുഎസ് അംബാസഡറും. ഇന്ത്യ-യുഎസ് സൈനികേതര ആണവകരാർ യാഥാർഥ്യമാകുന്നതിൽ നിർണായ പങ്കുവഹിച്ചിട്ടുള്ള ജയശങ്കർ, മോദി സർക്കാരിന്റെ വിദേശകാര്യനയങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക കണ്ണിയായും പ്രവർത്തിച്ചിട്ടുണ്ട്.
First published:
June 1, 2019, 12:10 PM IST