'തബ്ലീഗിൽ പങ്കെടുത്ത വിദേശികളെ 5 വർഷം വരെ ജയിലിലടയ്ക്കാം'; ഹൈക്കോടതിയിൽ ഡൽഹി പൊലീസ്

തബ്ലീഗിൽ പങ്കെടുത്ത 960 വിദേശികൾ വിസാ വ്യവസ്ഥകൾ ലംഘിച്ചെന്നും ഇന്ത്യൻ ഫോറിനേഴ്സ് ആക്ട് അനുസരിച്ച് അവർ കുറ്റക്കാരാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

News18 Malayalam | news18-malayalam
Updated: May 26, 2020, 11:09 PM IST
'തബ്ലീഗിൽ പങ്കെടുത്ത വിദേശികളെ 5 വർഷം വരെ ജയിലിലടയ്ക്കാം'; ഹൈക്കോടതിയിൽ ഡൽഹി പൊലീസ്
nizamuddin-mosque
  • Share this:
ന്യൂഡൽഹി: വിനോദ സഞ്ചാര വിസയിൽ ഇന്ത്യയിലെത്തി നിസാമുദ്ദീനിലെ തബ്ലീഗി ജമാഅത്തിൽ പങ്കെടുത്ത 960 വിദേശികൾക്ക്  അഞ്ച് വർഷം വരെ ജയിൽ ശിക്ഷ നൽകാമെന്ന് ഡൽഹി പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
You may also like:Covid 19: ഇനി മുതല്‍ ക്വാറന്റീന്‍ സൗജന്യമല്ല; വിദേശത്ത് നിന്നെത്തുന്നവര്‍ പണം നല്‍കണം [news]ചായക്കടയിലെയും ജ്യൂസ് കടയിലെയും കുപ്പി ഗ്ലാസ് രോഗപ്പകർച്ചയുണ്ടാക്കും; ഓരോ തവണയും അണുനശീകരണം നടത്തണം [NEWS]ഉത്രയെ കടിച്ചത് മൂർഖൻ തന്നെ; വിഷപ്പല്ല് പരിശോധനയ്ക്ക് അയയ്ക്കും; പാമ്പിന്റെ പോസ്റ്റുമോർട്ടം കഴിഞ്ഞു [NEWS]

നിസാമുദ്ദീനിലെ തബ്ലീഗിൽ പങ്കെടുത്ത 960 വിദേശികൾ വിസാ വ്യവസ്ഥകൾ ലംഘിച്ചെന്നും  ഇന്ത്യൻ ഫോറിനേഴ്സ് ആക്ട് അനുസരിച്ച് അവർ കുറ്റക്കാരാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

ടൂറിസ്റ്റ് വിസയിലെത്തി തബ്ലീഗി ജമാഅത്തിൽ പങ്കെടുത്ത വിദേശ പൗരൻമാർ വിസ മാനുവലിലെ വ്യവസ്ഥകൾ ലംഘിക്കുന്നതാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. വ്യവസ്ഥകൾ‌ ലംഘിച്ചതിന് പിഴയും പരമാവധി അഞ്ച് വർഷം വരെ തടവ് ശിക്ഷയും നൽകാമെന്നും പൊലീസ് വ്യക്തമാക്കി.

തബ്ലീഗിൽ പങ്കെടുത്ത 960 വിദേശികളെ ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു.

തബ്ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത നൂറുകണക്കിന് പേര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ് ആയതിനെത്തുടര്‍ന്നാണ് ബ്ലീഗി ജമാഅത്ത് ചര്‍ച്ചാവിഷയമായി മാറിയത്.
First published: May 26, 2020, 11:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading