നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഉത്തരാഖണ്ഡില്‍ കാട്ടുതീ നിയന്ത്രണാതീതം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

  ഉത്തരാഖണ്ഡില്‍ കാട്ടുതീ നിയന്ത്രണാതീതം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

  എല്ലാ വര്‍ഷവും മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ സംസ്ഥാനത്ത് കാട്ടുതീ പതിവാണെങ്കിലും ഈ വര്‍ഷം ഉണ്ടായ തീപിടുത്തം ഏറ്റവും വലുതാണ്.

  wild fire

  wild fire

  • Share this:
   ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലുണ്ടായ കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നു. തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കാട്ടുതീയില്‍ നിന്നുള്ള പുക സംസ്ഥാനത്തെ കുമയോണ്‍ പ്രദേശത്ത് വ്യാപിച്ചു. എല്ലാ വര്‍ഷവും മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ സംസ്ഥാനത്ത് കാട്ടുതീ പതിവാണെങ്കിലും ഈ വര്‍ഷം ഉണ്ടായ തീപിടുത്തം ഏറ്റവും വലുതാണ്. ഈ വര്‍ഷം ഇതുവരെ 1,300ലധികം കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് 1,294 ഹെക്ടര്‍ വനഭൂമിയെ ബാധിച്ചു.

   2016ല്‍ 4,480 തീപിടുത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 2017ല്‍ 1,228, 2018ല്‍ 4,433, 2019ല്‍ 981 താപിടുത്തങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 47 തീപിടുത്തങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ശീതകാലത്തുണ്ടായ മഴയുടെ അഭാവം കടുത്ത വരള്‍ച്ച ബാധിച്ചതായി ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ഓഫീസര്‍ കുബര്‍ സിങ് ബിഷ്ത് പറഞ്ഞു.

   അതേസമയം ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 'സംസ്ഥാനത്തെ കാട്ടുതീ നിയന്ത്രിക്കാന്‍ ഞങ്ങള്‍ രാവും പകലും പ്രവര്‍ത്തിക്കുന്നു. ഈ അവസ്ഥ തുടരുന്നത് നല്ലതാണെന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷെ തീ അണയ്ക്കുന്നതിനായി കാട്ടുതീ ബാധിത പ്രദേശങ്ങളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് എംഐ-17 ഹെലികോപ്ടറുകളും തീ നിയന്ത്രണ വിധേയമാക്കുന്നതിനായി ഞങ്ങളെ സഹായിക്കുന്നു'മുഖ്യമന്ത്രി തിരാത് സിങ് റാവത്ത് പറഞ്ഞു.

   കാട്ടുതീ ഏറ്റവും കൂടുതല്‍ ബാധിച്ച ജില്ലയാണ് നൈറ്റിനാള്‍. ഇവിടേക്ക് ഉയരുന്ന പുക കാരണം ചൊവ്വാഴ്ച തീ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനത്തിനായി ഹെലികോപ്ടറുകള്‍ക്ക് എത്താന്‍ കഴിഞ്ഞില്ല. നൈറ്റിനാളില്‍ നിന്ന് മുക്തേശ്വരിലേക്ക് കാട്ടുതീ പടര്‍ന്നിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഗാഗര്‍ പ്രദേശത്തെ രാംഗഡിന് സമീപം വന്‍ തീപിടുത്തം ഉണ്ടായി.

   'ഇത് ഞങ്ങളുടെ ജീവന് അപകടകരമാണ്. എന്നാല്‍ എല്ലാവരുടെയും സുരക്ഷയ്ക്കായി തീ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്'ഫയര്‍ റേഞ്ചറായ ഡീപ് ചന്ദ് ജഷി പറഞ്ഞു. കോവിഡിന് മുന്‍പ് തീ നിയന്ത്രിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ ഏകദേശം 10 അടി ഫയര്‍ലൈന്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ കോവിഡ് കാരണം കഴിഞ്ഞ വര്‍ഷം കോവിഡ് കാരണം ഫയര്‍ലൈന്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.

   തീപിടുത്തത്തില്‍ നിരവധി കാട്ടുമൃഗങ്ങള്‍ വെന്തുമരിച്ചതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്‍രെ 62 ഹെക്ടര്‍ വനമേഖലയിലാണ് തീപിടുത്തം ഉണ്ടായത്. ഇതിനോടകം തന്നെ 37 ലക്ഷം രൂപയുടെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു കാട്ടപു തീ ഉണ്ടായത്.

   തീ അണയ്ക്കന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. ഇതിനായി 12,000 ഗാര്‍ഡുകളും അഗ്നിശമന സേനാംഗങ്ങളെയും വിന്യസിപ്പിച്ചിരുന്നു. അതേസമയം തീ അണയ്ക്കുന്നതിനായി എന്‍ഡിആര്‍എഫ് സംഘത്തെ വിന്യസിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരിവിട്ടിരുന്നു. ഉത്തരാഖണ്ഡിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ഹെലികോപ്റ്ററും നല്‍കുമെന്ന് അറിയിച്ചിരുന്നു.
   Published by:Jayesh Krishnan
   First published: