HOME /NEWS /India / 2014ൽ കോൺഗ്രസിൽ നിന്ന് എഎപിയിലെത്തി; അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽക്ക ലാംബ വീണ്ടും കോൺഗ്രസിൽ

2014ൽ കോൺഗ്രസിൽ നിന്ന് എഎപിയിലെത്തി; അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽക്ക ലാംബ വീണ്ടും കോൺഗ്രസിൽ

alka lamba

alka lamba

2014-ൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ആംആദ്മി പാർട്ടിയിൽ ചേർന്ന ലാംബ അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷമാണ് പാർട്ടിയിൽ തിരിച്ചെത്തിയിരിക്കുന്നത്.

  • Share this:

    ന്യൂഡൽഹി: ആംദ്മി പാർട്ടി മുൻ നേതാവും ചാന്ദ്നി ചൗക്കിലെ എംഎൽഎയുമായിരുന്ന അൽക്ക ലാംബ ഔദ്യോഗികമായി കോൺഗ്രസിൽ തിരിച്ചെത്തി. കോൺഗ്രസ് ഡൽഹി ഘടകത്തിന്റെ ചുമതലയുള്ള പി.സി.ചാക്കോയുടെ നേതൃത്വത്തിലാണ് പാർട്ടി ആസ്ഥാനത്ത് അൽക്ക ലാംബക്ക് അംഗത്വം നൽകിയത്.

    also read: 'തമാശ പറയുന്നതു നിർത്തി': ശശി തരൂർ സീരിയസായി

    2014-ൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ആംആദ്മി പാർട്ടിയിൽ ചേർന്ന ലാംബ അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷമാണ് പാർട്ടിയിൽ തിരിച്ചെത്തിയിരിക്കുന്നത്. സെപ്റ്റംബറിൽ ആം ആദ്മി പാർട്ടി വിട്ട ലാംബ നേരത്തെ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

    അടുത്ത വർഷം നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ലാംബയുടെ നീക്കം. ഡൽഹിക്കാരെ സംരക്ഷിക്കുന്ന ഒരേഒരു പാർട്ടി കോൺഗ്രസാണെന്ന് തിരിച്ചെത്തിയ ശേഷം ലാംബ പറഞ്ഞു.

    രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ആം ആദ്മി പാര്‍ട്ടി പ്രമേയത്തിനെതിരെ രംഗത്തെത്തിയതോടെയാണ് കെജ്‌രിവാളുമായും പാര്‍ട്ടിയുമായും ലാംബ അകന്നത്. ഡല്‍ഹി നിയമസഭാ സ്പീക്കര്‍ റാം നിവാസ് ലാംബയെ അയോഗ്യയാക്കുകയും ചെയ്തിരുന്നു.

    2014 ഡിസംബറിലാണ് ലാംബ എഎപിയിൽ ചേർന്നത്. 2015ലാണ് ചാന്ദ്നി ചൗക്കിൽ നിന്ന് ലാംബ തെരഞ്ഞെടുക്കപ്പെട്ടത്.

    First published:

    Tags: Aap, Congress, Delhi