ഹൈദരാബാദ്: അന്തരിച്ച നടനും ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രിയുമായ എൻ ടി രാമറാവുവിന്റെ (NT Rama Rao) മകളും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരിയുമായ കെ ഉമാ മഹേശ്വരിയെ (Uma Maheshwari) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 57കാരിയായ ഉമാ മഹേശ്വരി ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വസതിയിലെ കിടപ്പുമുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പുറത്തേക്ക് കാണാത്തതിനെ തുടർന്ന് മകളും മരുമകനും കിടപ്പുമുറിയുടെ വാതിൽ തകർത്തുനോക്കിയപ്പോഴാണ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ഉമയെ കണ്ടെത്തുന്നത്.
പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. 'അനാരോഗ്യം കാരണം ഉമ വിഷാദത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്യുകയും മൃതദേഹം ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു," ജൂബിലി ഹിൽസ് പൊലീസ് ഉദ്യോഗസ്ഥൻ രാജശേഖർ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. തെലുങ്ക് ദേശം പാർട്ടി (ടിഡിപി) സ്ഥാപകനായ എൻടിആറിന്റെ നാലു പെൺമക്കൾ ഉള്‍പ്പെടെ 12 മക്കളിൽ ഏറ്റവും ഇളയവളായിരുന്നു ഉമ. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദഗ്ഗുബതി പുരന്ദേശ്വരിയും മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ നാര ഭുവനേശ്വരിയുമാണ് എൻടിആറിന്റെ പെൺമക്കളിൽ പ്രശസ്തർ. മരണവാർത്ത അറിഞ്ഞതോടെ ചന്ദ്രബാബു നായിഡുവും മകനും കുടുംബാംഗങ്ങളും മഹേശ്വരിയുടെ വീട്ടിലേക്കെത്തിയിട്ടുണ്ട്.
English Summary: Former Andhra Pradesh chief minister and TDP founder NT Rama Rao’s daughter, Uma Maheshwari, was on Monday found hanging at her residence in Hyderabad. Police have shifted the body to a local government hospital for postmortem, and a case has been registered under section 174 (suicide) of CrPC.The body hanging from the ceiling fan was discovered by Maheswari’s daughter, son-in-law and others when they broke open the door of the bedroom which was bolted from inside after failing to get a response from her, police said.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Andhra Pradesh, Suicide