പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആശുപത്രിയിൽ എത്തിയ മുഖ്യമന്ത്രി മമത ബാനർജി അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടർമാരോട് അന്വേഷിച്ചു.

news18
Updated: September 7, 2019, 5:06 AM IST
പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആശുപത്രിയിൽ എത്തിയ മുഖ്യമന്ത്രി മമത ബാനർജി അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടർമാരോട് അന്വേഷിച്ചു.
  • News18
  • Last Updated: September 7, 2019, 5:06 AM IST
  • Share this:
കൊൽക്കത്ത: പശ്ചമബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ദക്ഷിണ കൊൽക്കത്തയിലെ വുഡ് ലാൻഡ്സ് ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ അനുഭവിച്ച് വരികയായിരുന്നു. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് അദ്ദേഹമിപ്പോൾ. അതേസമയം, അദ്ദേഹത്തിന്‍റ ആരോഗ്യനില കുഴപ്പമില്ലാതെ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പരിശോധനയിൽ രക്തസമ്മർദ്ദം താഴ്ന്ന നിലയിലാണെന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ബുദ്ധദേബിനെ ആശുപത്രിൽ പ്രവേശിപ്പിച്ചത്. ആ സമയത്ത് ആരോഗ്യനില അൽപം ഗുരുതരമായിരുന്നെന്ന് ആശുപത്രിയിലെ ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ, ഇപ്പോൾ ആരോഗ്യനില സാധാരണനിലയിലാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്നും മറ്റൊരു ഉദ്യോഗസ്ഥൻ അറിയിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യനില നിരീക്ഷിക്കാൻ അഞ്ചു ഡോക്ടർമാർ അടങ്ങിയ ഡോക്ടർമാരുടെ വിദഗ്ദസംഘത്തെ നിയോഗിച്ചിട്ടുണ്ട്.

അതേസമയം, ആശുപത്രിയിൽ എത്തിയ മുഖ്യമന്ത്രി മമത ബാനർജി അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടർമാരോട് അന്വേഷിച്ചു. എത്രയും പെട്ടെന്ന് അദ്ദേഹം സുഖം പ്രാപിച്ച് തിരിച്ചു വരട്ടെയെന്ന് അദ്ദേഹത്തെ സന്ദർശിച്ചതിനു ശേഷം ആശുപത്രിക്ക് പുറത്തെത്തിയ മമത ബാനർജി പറഞ്ഞു. ഗവർണർ ജഗ് ദീപ് ദംഘറും ആശുപത്രിയിലെത്തി.
First published: September 7, 2019, 5:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading