നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Kalyan Singh Passes away | ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ് അന്തരിച്ചു

  Kalyan Singh Passes away | ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ് അന്തരിച്ചു

  കല്യാണ്‍ സിംഗ് യു പി ഭരിക്കുമ്പോഴാണ് ബാബരി മസ്ജിദ് തകര്‍ത്ത സംഭവം ഉണ്ടായത്.

  kalyan-singh

  kalyan-singh

  • Share this:
   കാൺപുർ: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ കല്യാണ്‍ സിംഗ് അന്തരിച്ചു. 89 വയസ്സായിരുന്നു. സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എസ് ജി പി ജി ഐ എം എസ്) കഴിഞ്ഞ ദിവസം ഡയാലിസിസിന് വിധേയനായിരുന്നു.

   കഴിഞ്ഞ മാസമാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കല്യാൺ സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ നാലിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കല്യാൺ സിങിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും വഷളാകുകയായിരുന്നു. രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ കൂടിയായിരുന്നു. കല്യാൺ സിങ് ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

   കല്യാണ്‍ സിംഗ് യു പി ഭരിക്കുമ്പോഴാണ് ബാബരി മസ്ജിദ് തകര്‍ത്ത സംഭവം ഉണ്ടായത്.

   നേരത്തെ, സിംഗ് ഇവിടെ ഡോക്ടർ റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു.

   89 വയസ്സുള്ള മുതിർന്ന നേതാവ് രാജസ്ഥാൻ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആദിത്യനാഥിനൊപ്പം മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി സുരേഷ് ഖന്നയും ആശുപത്രിയിലെത്തി.

   രണ്ട് തവണ യു പി മുഖ്യമന്ത്രിയായിട്ടുണ്ട്. രണ്ട് തവണ പാര്‍ലമെന്റംഗവുമായി. സ്‌കൂള്‍ പഠന കാലത്ത് ആര്‍ എസ് എസ് വഴിയാണ് പൊതുപ്രവർത്തനത്തിലേക്ക് വന്നത്. 1999ല്‍ ബി ജെ പിയില്‍ നിന്ന് പുറത്താകുകയും തുടര്‍ന്ന് സ്വന്തം പാര്‍ട്ടി രൂപവത്കരിക്കുകയും ചെയ്തു. എന്നാല്‍ 2004ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. 2009ല്‍ വീണ്ടും ബി ജെ പി വിട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചു. 2014ല്‍ ബി ജെ പിയില്‍ വീണ്ടും തിരിച്ചെത്തി. തുടര്‍ന്നാണ് രാജസ്ഥാന്‍ ഗവര്‍ണറായത്.

   ബാബരി മസ്ജിദ് തകര്‍ക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനാ കേസില്‍ 2019 സെപ്തംബറില്‍ വിചാരണ നേരിട്ടു. എന്നാല്‍ 2020ല്‍ സി ബി ഐ പ്രത്യേക കോടതി ഈ കേസില്‍ കല്യാണ്‍ സിംഗിനെയും എല്‍ കെ അദ്വാനി ഉൾപ്പടെയുള്ളവരെയും വെറുതെവിട്ടു.

   1991ലാണ് കല്യാണ്‍ സിംഗ് ആദ്യമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആയി അധികാരത്തിൽ എത്തിയത്. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു പിന്നാലെ രാജിവച്ച്‌ ഒഴിഞ്ഞു. 1997-ല്‍ വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തി. 1999ല്‍ ബി ജെ പി വിട്ട കല്യാണ്‍ സിംഗ് 2004-ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. 2004-ല്‍ ബുലന്ദേശ്വറില്‍നിന്ന് ബി ജെ പി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിച്ച്‌ വിജയിച്ചു
   Published by:Anuraj GR
   First published:
   )}