• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബി.ജെ.പിയിലെ ചന്ദന്‍ മിത്രയും സി.പി.എം എം.പിയും 4 കോണ്‍ഗ്രസ് എം.എല്‍.എമാരും തൃണമൂലില്‍


Updated: July 21, 2018, 5:24 PM IST
ബി.ജെ.പിയിലെ ചന്ദന്‍ മിത്രയും സി.പി.എം എം.പിയും 4 കോണ്‍ഗ്രസ് എം.എല്‍.എമാരും തൃണമൂലില്‍

Updated: July 21, 2018, 5:24 PM IST
കൊല്‍ക്കത്ത: ബി.ജെ.പിയില്‍നിന്ന് അടുത്തിടെ രാജിവച്ച മുന്‍ രാജ്യസഭാംഗം ചന്ദന്‍ മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ചന്ദന്‍ മിത്രയ്ക്കു പുറമെ മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എം.പിയുമായിരുന്ന മൊയ്‌നുല്‍ ഹസനും നാല് കോണ്‍ഗ്രസ് എം.എല്‍.എമാരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

കൊല്‍ക്കത്തിയില്‍ ശനിയാഴ്ച നടന്ന റാലിക്കിടെയാണ് ഇവര്‍ തൃണമൂലില്‍ അംഗത്വമെടുത്തത്.

സമാര്‍ മുഖര്‍ജി, അബു താഹര്‍, സബിനാ യാസ്മിന്‍, അക്രൂസ്മാന്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് തൃണമൂലിലെത്തിയ എം.എല്‍.എമാര്‍.

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന നേതാവാണ് ചന്ദന്‍ മിത്ര. പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുകയാണെന്ന് കാണിച്ച് ചന്ദന്‍ മിത്ര കഴിഞ്ഞയാഴ്ച്ച പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്ത് നല്‍കിയിരുന്നു.
Loading...
മധ്യപ്രദേശില്‍ നിന്ന് 2003ലും 2010ലും രാജ്യസഭാ എംപിയായ ചന്ദന്‍ മിത്ര 2016 ല്‍ ഹൂഗ്ലിയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ദി പയനിയര്‍'' എന്ന പത്രത്തിന്റെ എഡിറ്ററും മാനേജിംഗ് എഡിറ്ററുമാണ് ചന്ദന്‍ മിത്ര.

 
First published: July 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍