• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഹിമാചലിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കോൺഗ്രസിൽ ചേർന്നു

മൂന്ന് തവണ എംപിയായിരുന്ന സുരേഷ് ചന്ദേല്‍ ഇത്തവണ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും BJP നല്‍കിയിരുന്നില്ല

news18
Updated: April 22, 2019, 6:11 PM IST
ഹിമാചലിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കോൺഗ്രസിൽ ചേർന്നു
News18
  • News18
  • Last Updated: April 22, 2019, 6:11 PM IST IST
  • Share this:
ഷിംല: ബിജെപിക്ക് കനത്ത തിരിച്ചടി നൽകി ഹിമാചല്‍ പ്രദേശിലെ മുൻ സംസ്ഥാന അധ്യക്ഷനും എംപിയുമായിരുന്ന സുരേഷ് ചന്ദേൽ കോൺഗ്രസിൽ‌ ചേർന്നു. ഹാമിർപൂർ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ബിജെപി വിട്ടത്. മൂന്ന് തവണ എംപിയായിരുന്ന സുരേഷ് ചന്ദേല്‍ ഇത്തവണ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി നല്‍കിയിരുന്നില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് ടിക്കറ്റിന് വേണ്ടി ശ്രമിച്ചെങ്കിലും ചില നേതാക്കള്‍ ഈ നീക്കം തടഞ്ഞു. അനുനയനീക്കം നടത്തുന്നതിനിടെയാണ് ചന്ദേൽ കോൺഗ്രസിൽ ചേർന്നത്.





ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂറും മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലും കഴിഞ്ഞ ദിവസങ്ങളില്‍ സുരേഷ് ചന്ദേലുമായി കൂടിക്കാഴ്ച നടത്തുകയും അനുയയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഹിമാചല്‍ പ്രദേശ് അധ്യക്ഷന്‍ കുല്‍ദീപ് സിങ് റാത്തോര്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രജ്‌നി പാട്ടീല്‍, തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സുരേഷ് ചന്ദേലിന്റെ പാര്‍ട്ടി പ്രവേശം.



സുരേഷ് ചന്ദേലിന്റെ കടന്നുവരവ് മണ്ഡലത്തിൽ കോൺഗ്രസിന് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. 1996നുശേഷം കോൺഗ്രസ് സ്ഥാനാർ‌ഥി ഇവിടെ വിജയിച്ചിട്ടില്ല. 1998,1999, 2004 തെരഞ്ഞെടുപ്പുകളിൽ സുരേഷ് ചന്ദ്രേലായിരുന്നു ബിജെപി ടിക്കറ്റിൽ ഇവിടെ നിന്ന് മത്സരിച്ച് വിജയിച്ചത്.
First published: April 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...