നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Ashwani Kumar| മുന്‍ ഗവര്‍ണറും CBI ഡയറക്ടറുമായിരുന്ന അശ്വിനി കുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍

  Ashwani Kumar| മുന്‍ ഗവര്‍ണറും CBI ഡയറക്ടറുമായിരുന്ന അശ്വിനി കുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍

  ഷിംലയിലെ ബ്രോഖോര്‍സ്റ്റിലെ വസതിയിലാണ് അശ്വനി കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

  Ashwani Kumar

  Ashwani Kumar

  • Last Updated :
  • Share this:
   ഷിംല: മുന്‍ ഗവര്‍ണറും സിബിഐ ഡയറക്ടറുമായിരുന്ന അശ്വനി കുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഷിംലയിലെ ബ്രോഖോര്‍സ്റ്റിലെ വസതിയിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

   2006 ആഗസ്റ്റ് മുതല്‍ 2008 ജൂലായ് വരെ ഹിമാചല്‍ പ്രദേശിലെ പൊലീസ് മേധാവിയായിരുന്നു അശ്വനി കുമാർ. 2008 ആഗസ്റ്റ് മുതല്‍ 2010 നവംബര്‍ വരെ അദ്ദേഹം സി.ബി.ഐ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. പിന്നീട് മണിപ്പൂരിന്റെയും നാഗാലാന്റിന്റെയും ചുമതലയുള്ള ഗവര്‍ണറായിരുന്നു.

   Also Read M Rajeshwar Rao | എം രാജേശ്വർ റാവു റിസർവ് ബാങ്കിന്‍റെ പുതിയ ഡെപ്യൂട്ടി ഗവർണർ

   അശ്വനി കുമാറിന്റെ മരണം ഞെട്ടിക്കുന്ന സംഭവമെന്ന് ഷിംല പൊലീസ് മേധാവി മോഹിത് ചൗള പ്രതികരിച്ചു. ഏതാനും ദിവസങ്ങളായി അദ്ദേഹം വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
   Published by:user_49
   First published:
   )}