ഹൃദയാഘാതം: മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി വെന്റിലേറ്ററിൽ
ഹൃദയാഘാതം: മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി വെന്റിലേറ്ററിൽ
വീട്ടിൽ കഴിയവെ ശനിയാഴ്ച രാവിലെയാണ് 74കാരനായ അജിത് ജോഗിക്ക് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിൽ പ്രവേശിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
അജിത് ജോഗി
Last Updated :
Share this:
ന്യൂഡൽഹി: മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റായ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് അദ്ദേഹം ഇപ്പോൾ. ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അജിത് ജോഗിയുടെ ഇസിജി സാധാരണ നിലയിലേക്ക് എത്തിയതായി ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഭാര്യ രേണു ജോഗി, മകൻ അമിത് ജോഗി എന്നിവർ ആശുപത്രിയിൽ ഒപ്പമുണ്ട്.
അച്ഛനെ 48 മണിക്കൂർ നേരം നിരീക്ഷണത്തിൽവെച്ചിരിക്കുകയാണെന്ന് മകൻ അമിത് ജോഗി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡോക്ടർമാരുടെ അഭിപ്രായം ആരാഞ്ഞശേഷമെ മറ്റെവിടേക്ക് എങ്കിലും അദ്ദേഹത്തെ മാറ്റുന്ന കാര്യം തീരുമാനിക്കൂവെന്നും അമിത് ജോഗി പറഞ്ഞു.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും മറ്റ് മുതിർന്ന നേതാക്കളും ജോഗിയുടെ കുടുംബത്തെ ഫോണിൽ വിളിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു. വീട്ടിൽ കഴിയവെ ശനിയാഴ്ച രാവിലെയാണ് 74കാരനായ അജിത് ജോഗിക്ക് ഹൃദയാഘാതമുണ്ടായത്. ആദ്യമണിക്കൂറുകളിൽ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
കോൺഗ്രസ് നേതാവായിരുന്ന അജിത് ജോഗി പാർട്ടിയുമായി പിണങ്ങി ഛത്തീസ്ഗഡ് ജനതാ കോൺഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. സ്വർണമെഡലോടെയാണ് അദ്ദേഹം പാസായത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.