• HOME
  • »
  • NEWS
  • »
  • india
  • »
  • Amarinder Singh| മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന് തോൽവി

Amarinder Singh| മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന് തോൽവി

പട്യാല അർബൻ മണ്ഡലത്തിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥി അജിത് പാൽ സിംഗ് കോഹ്ലിയോട് ക്യാപ്റ്റൻ പരാജയപ്പെട്ടു.

അമരീന്ദർ സിംഗ്

അമരീന്ദർ സിംഗ്

  • Share this:
    ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ തേരോട്ടത്തിൽ കോൺഗ്രസ് വിട്ട് പുതിയ പാർട്ടിയുണ്ടാക്കി മത്സരിച്ച മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനും (Captain Amarinder Singh) കാലിടറി. പട്യാല അർബൻ (Patiala) മണ്ഡലത്തിൽ ആം ആദ്മി പാർട്ടി (‌Aam Admi Party) സ്ഥാനാർഥി അജിത് പാൽ സിംഗ് കോഹ്ലിയോട് ക്യാപ്റ്റൻ പരാജയപ്പെട്ടു.

    അമരീന്ദർ സിംഗിന് 22,862 വോട്ടുകൾ ലഭിച്ചപ്പോൾ അജിത് പാൽ സിംഗ് കോഹ്ലിക്ക് 36,645 വോട്ടുകൾ ലഭിച്ചു. അകാലിദൾ സ്ഥാനാർഥി ഹർപൽ ജുനേജ 9657 വോട്ടുകളുമായി മൂന്നാമതെത്തി.

    അതേസമയം, രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിംഗിന്റെ പരാജയം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റാനുള്ള തങ്ങളുടെ തീരുമാനം ശരിവെക്കുന്നതാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. അദ്ദേഹത്തിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നുവെന്നും കോണ്‍ഗ്രസ് വാദിക്കുന്നു.

    Also Read- AAP | ആം ആദ്മി പാർട്ടി പഞ്ചാബിലൂടെ ദേശീയ രാഷ്ട്രീയത്തിലേക്ക്; നേട്ടം എങ്ങനെ? എന്താകും അടുത്ത ചുവടുവെയ്പ്പ്

    2017ലെ തെരഞ്ഞെടുപ്പിൽ 49 ശതമാനം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ക്യാപ്റ്റൻ വിജയിച്ചത്. സെപ്റ്റംബറിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയശേഷം പുതിയ പാർട്ടി രൂപീകരിച്ച് മത്സരിച്ച അമരീന്ദർ സിംഗിന് ഈ പരാജയം വലിയ രാഷ്ട്രീയ തിരിച്ചടിയായി.

    ജനവികാരം മനസിലാക്കിയാണ് അമരീന്ദർ സിംഗിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. അഹങ്കാരം നിറഞ്ഞ പെരുമാറ്റവും സാധാരണക്കാർക്ക് സമീപിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതും ശക്തമായ ഭരണവിരുദ്ധ വികാരത്തിന് കാരണമാകുമെന്ന് തിരിച്ചറിഞ്ഞാണ് നടപടിയെടുത്തതെന്നും നേതാക്കൾ പറയുന്നു.

    പാർട്ടി നേതാവ് സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ , മൂന്ന് തവണ അപമാനിക്കപ്പെട്ടുവെന്നും ഇനി അത് സഹിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പാർട്ടിയിലെ എതിരാളി നവജ്യോത് സിദ്ദുവിന്റെ പിന്നിലേക്ക് ക്യാപ്റ്റനെ മാറ്റിനിർത്താൻ കോൺഗ്രസ് തീരുമാനിച്ചതോടെ അമരീന്ദർ സിംഗ് കളംവിടാൻ തയാറാവുകയായിരുന്നു. 79കാരനായ തനിക്ക് ഇനിയും രാഷ്ട്രീയം അവശേഷിക്കുന്നുണ്ടെന്നും അതുകൊണ്ട് സൂര്യാസ്തമയത്തിലേക്ക് നടക്കാൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

    Also Read- Bhagwant Mann| പഞ്ചാബിലെ 'കെജ്രിവാൾ'; ആംആദ്മി പാർട്ടിയുടെ സൂപ്പർ സ്റ്റാർ ഭഗവന്ത് മാന്നിനെ അറിയാം

    പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിലാണ് ക്യാപ്റ്റൻ പുതിയ പാർട്ടി രൂപീകരിച്ചത്. ബിജെപിയുമായി സഖ്യമുണ്ടാക്കിയാണ് പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിച്ചതEnglish Summary: Former two-time chief minister of Punjab Captain Amarinder Singh has lost from the Patiala seat in Punjab to Aam Aadmi Party's Ajit Pal Singh Kohli, with AAP was on track to win big in the border state as counting of vote continued on March 10. Singh, who quit the Congress and floated his Punjab Lok Congress, got 22,862 votes.
    Published by:Rajesh V
    First published: