• HOME
  • »
  • NEWS
  • »
  • india
  • »
  • ശാരദ ചിട്ടിതട്ടിപ്പ്; മുൻ കൊൽക്കത്ത പൊലീസ് കമ്മീഷ്ണർ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്തേക്കും

ശാരദ ചിട്ടിതട്ടിപ്പ്; മുൻ കൊൽക്കത്ത പൊലീസ് കമ്മീഷ്ണർ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്തേക്കും

സുപ്രീം കോടതി നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കുമാര്‍.

  • Share this:
    കൊൽക്കത്ത: ശാരദ ചിട്ടിതട്ടിപ്പ് കേസിൽ കൊൽക്കത്ത മുന്‍ പൊലീസ് കമ്മീഷ്ണർ രജീവ് കുമാറിന് തിരിച്ചടി. അറസ്റ്റിൽ നിന്നുള്ള രാജീവ് കുമാറിന്റെ ഇടക്കാല സുരക്ഷ കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. കേസിൽ ചോദ്യം ചെയ്യുന്നതിന് ഹാജരാകണമെന്ന സിബിഐയുടെ നോട്ടീസിനെ ചോദ്യം ചെയ്തുള്ള ഹർജിയും കോടതി തള്ളി.

    also read:കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഡി കെ ശിവകുമാർ 17 വരെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ തുടരും

    വന്‍ തുക നല്‍കുമെന്ന് വിശ്വസിപ്പിച്ച് സാധാരണക്കാരില്‍ നിന്ന് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് 2014-ല്‍ ശാരദ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്. സമൂഹത്തിലെ പ്രമുഖര്‍ ഉള്‍പ്പെട്ട 200 കമ്പനികളുടെ കണ്‍സോര്‍ഷ്യമായിരുന്നു ചിട്ടി കമ്പനിക്ക് പിന്നില്‍. അന്താരാഷ്ട്ര പണമിടപാടും രാഷ്ട്രീയ ബന്ധവും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയാണ് ചിട്ടി തട്ടിപ്പ് കേസ് അന്വേഷണം സിബിഐ ഏല്‍പിച്ചത്.

    സുപ്രീം കോടതി നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കുമാര്‍. സുപ്രീംകോടതി തന്നെ നിര്‍ദേശിച്ച് കേസ് സിബിഐ ഏറ്റെടുത്തപ്പോള്‍ കേസ് ഡയറികളും ഫയലുകളും രാജീവ് കുമാര്‍ കൈമാറിയില്ലെന്ന് ആരോപണമുണ്ടായിരുന്നു. തുടര്‍ന്നാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്.
    First published: