മുൻ കോൺഗ്രസ് നേതാവും സി രാജഗോപാലാചാരിയുടെ കൊച്ചുമകനുമായ സിആർ കേശവൻ ബിജെപിയിൽ ചേര്‍ന്നു. മാധ്യമചര്‍ച്ചകളില്‍ കോണ്‍ഗ്രസ് വക്താവായി പ്രവര്‍ത്തിച്ചിരുന്ന സിആര്‍ കേശവന്‍ ഫെബ്രുവരിയില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഇന്ത്യന്‍ ഗവര്‍ണര്‍ ജനറലായിരുന്ന സി രാജഗോപാലാചാരിയുടെ ചെറുമകനാണ് സിആര്‍ കേശവന്‍. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളില്‍ നിന്ന് അദ്ദേഹം അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചു.
Delhi | CR Kesavan, former Congress leader and great-grandson of India’s first Indian Governor-General, C Rajagopalachari, joins BJP pic.twitter.com/9SE9CE3PNR
— ANI (@ANI) April 8, 2023
‘ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ബി.ജെ.പി.യിൽ എന്നെ ഉൾപ്പെടുത്തിയതിന് ഞാൻ നിങ്ങളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ചും നമ്മുടെ പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ ഉള്ള ഒരു ദിവസം’ – സി.ആര്‍ കേശവന്‍ പ്രതികരിച്ചു.
പ്രധാനമന്ത്രി മോദിയുടെ ജനകേന്ദ്രീകൃത നയങ്ങളും അഴിമതി രഹിത ഭരണവും പരിഷ്‌കാരങ്ങൾ ഉൾക്കൊള്ളുന്ന വികസന അജണ്ടയും ഇന്ത്യയെ ദുർബലമായ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറ്റിയെന്നും അംഗത്വം സ്വീകരിച്ചതിന് പിന്നാവെ സിആര്‍ കേശവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ,കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി, മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്നിവര്‍ക്ക് പിന്നാലെയാണ് മുന്‍ കോണ്‍ഗ്രസ് വക്താവായ സിആര്‍ കേശവന്‍ ബിജെപിയില്‍ ചേരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Congress, Congress leader