നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'പാകിസ്ഥാന്‍ ഇനിയെങ്കിലും പാഠം പഠിക്കണം; നാളെ ഇതിനേക്കാള്‍ വലിയ നാണക്കേടുണ്ടാകും': എ.കെ ആന്റണി

  'പാകിസ്ഥാന്‍ ഇനിയെങ്കിലും പാഠം പഠിക്കണം; നാളെ ഇതിനേക്കാള്‍ വലിയ നാണക്കേടുണ്ടാകും': എ.കെ ആന്റണി

  പാകിസ്ഥാന്‍ ഇനിയെങ്കിലും പാഠം പഠിക്കണം. തീവ്രവാദി താവളങ്ങളെ ഇല്ലാതാക്കിയില്ലെങ്കില്‍ ഇതിനെക്കാള്‍ വലിയ നാണക്കേട് നാളെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

  ak antony

  ak antony

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ഇനിയെങ്കിലും പാഠം പഠിക്കാന്‍ പാകിസ്ഥാന്‍ തയാറാകണമെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി. പാകിസ്ഥാന് ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിയില്ല. ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടിയപ്പോഴൊക്കെ പാകിസ്ഥാന് പരാജയം മാത്രമെ ഉണ്ടായിട്ടുള്ളൂവെന്ന് ഓര്‍ക്കണമെന്നും ആന്റണി പറഞ്ഞു. പാകിസ്ഥാനിലെ തീവ്രവാദി കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു എ.കെ ആന്റണി.

   പാകിസ്ഥാന്‍ ഇനിയെങ്കിലും പാഠം പഠിക്കണം. തീവ്രവാദി താവളങ്ങളെ ഇല്ലാതാക്കിയില്ലെങ്കില്‍ ഇതിനെക്കാള്‍ വലിയ നാണക്കേട് നാളെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

   Also Read രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയത് കാര്‍ഗിലില്‍ എടുത്ത 'വജ്രാ'യുധം; എന്താണ് മിറാഷ് 2000?

   ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വ്യോമസേന ജയ്ഷ് ഇ മുഹമ്മദ് ക്യാമ്പുകള്‍ക്കു നേരെ മിന്നലാക്രമണം നടത്തിയത്. മിറാഷ് 2000 പോര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഇരുനൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

   First published:
   )}