• HOME
  • »
  • NEWS
  • »
  • india
  • »
  • FORMER DELHI CHIEF MINISTER AND CONGRESS LEADER SHEILA DIKSHIT PASSES AWAY UPDATED

BREAKING: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

കേരള മുന്‍ ഗവര്‍ണറായിരുന്നു

sheila dikshit

sheila dikshit

  • News18
  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. കേരള മുന്‍ ഗവര്‍ണറായിരുന്നു. 15 വര്‍ഷക്കാലം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് ഏറ്റവും കൂടുതല്‍ കാലം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന വ്യക്തി (1998-2013) എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.

    ഡല്‍ഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായ ഷീല ദീക്ഷിത് 2013 ല്‍ അരവിന്ദ് കെജ്രിവാളിനോടാണ് പരാജയപ്പെട്ടത്. ഇതിനു പിന്നാലെ 2014 മാര്‍ച്ചിലാണ് കേരളാ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. അഞ്ചുമാസക്കാലമാണ് ഷീല ദീക്ഷിത് കേരള ഗവര്‍ണര്‍ പദവിയില്‍ ഉണ്ടായിരുന്നത്.

    Also Read: കേരള വിദ്യാഭ്യാസ നിയമ ഭേദഗതിക്കെതിരെ എൻഎസ്എസ് കോടതിയിലേക്ക്

    ഷീല ദീക്ഷിതിന്റെ മരണത്തില്‍  പ്രധാനമന്ത്രിയും ഡല്‍ഹി മുഖ്യമന്ത്രിയും അനുശോചനം രേഖപ്പെടുത്തി. ഡല്‍ഹിയുടെ വികസനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് വിടപറഞ്ഞിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. ഷീല ദീക്ഷിതിന്റെ വിയോഗം ഡല്‍ഹിക്ക് തീരാ നഷ്ടമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. അവരുടെ സംഭവാനകള്‍ എന്നും സ്മരിക്കപ്പെടുമെന്നും കെജ്രിവാള്‍ പറഞ്ഞു.





    പ്രധാനമന്ത്രിക്കും ഡല്‍ഹി മുഖ്യമന്ത്രിക്കും പുറമെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖരും ഷീലാ ദീക്ഷിതിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.



    First published:
    )}