HOME » NEWS » India » FORMER DELHI MINISTERS DAUGHTER RESCUED BY DCW FROM HER FATHERS RESIDENCE

'വീട്ടുതടങ്കലിലാക്കി കൊടിയ പീഡനം'; ഡൽഹി മുൻമന്ത്രിക്കെതിരെ പരാതിയുമായി മകൾ

ഇനി മാതാപിതാക്കൾക്കൊപ്പം കഴിയാനാകില്ലെന്നാണ് യുവതിയുടെ നിലപാട്. തനിക്കെതിരെ നടന്ന അതിക്രമങ്ങൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: December 30, 2020, 12:32 PM IST
'വീട്ടുതടങ്കലിലാക്കി കൊടിയ പീഡനം'; ഡൽഹി മുൻമന്ത്രിക്കെതിരെ പരാതിയുമായി മകൾ
ഇനി മാതാപിതാക്കൾക്കൊപ്പം കഴിയാനാകില്ലെന്നാണ് യുവതിയുടെ നിലപാട്. തനിക്കെതിരെ നടന്ന അതിക്രമങ്ങൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്
  • Share this:
ന്യൂഡൽഹി: സ്വന്തം പിതാവിന്‍റെ തടങ്കലില്‍ നിന്നും മകളെ മോചിപ്പിച്ച് വനിതാ കമ്മീഷൻ. ഡൽഹി മുൻ മന്ത്രിയും കോൺഗ്രസ് മുതിർന്ന അംഗവുമായ രാജ് കുമാർ ചൗഹാന്‍റെ മകളെയാണ് വനിതാ കമ്മീഷൻ ഇടപെട്ട് മോചിപ്പിച്ചത്. ഷീല ദീക്ഷിത് സർക്കാരിന്‍റെ കീഴിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ചൗഹാൻ, നാല് തവണ എംഎൽഎ ആയിട്ടുള്ള വ്യക്തിയാണ്.

പിതാവ് വീട്ടുതടങ്കലിലാക്കി പീഡിപ്പിക്കുകയാണെന്ന് വ്യക്തമാക്കി മകൾ തന്നെയാണ് കത്ത് മുഖെന സംസ്ഥാന സർക്കാരിന്‍റെ സഹായം തേടിയത്. വിഷയത്തിൽ സ്വമേധയ ഇടപെട്ട വനിതാ കമ്മീഷൻ തിങ്കളാഴ്ച രാത്രിയോടെ പശ്ചിം വിഹാറിലുള്ള ചൗഹാന്‍റെ വീട്ടിലെത്തി യുവതിയെ മോചിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയും മോചനവും സംബന്ധിച്ചുള്ള വിവരം വനിതാ കമ്മീഷൻ തന്നെയാണ് പ്രസ്താവനയിലൂടെ പുറത്തു വിട്ടത്.

Also Read-വിവാഹേതര ബന്ധമുണ്ടെന്ന് തുറന്നുപറഞ്ഞ് ഭാര്യ; പിഞ്ചുമക്കളെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

പിതാവിന്‍റെ വീട്ടിൽ തടവിലാക്കി വച്ചിരിക്കുകയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവതിയുടെ പരാതി. അച്ഛനും സഹോദരനും ചേർന്ന് ക്രൂരമായി മർദ്ദിക്കുമെന്നും ആരോപിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സഹായത്തോടെ സ്ഥലത്തെത്തിയ വനിതാ കമ്മീഷൻ അംഗങ്ങൾ ഇവരെ മോചിപ്പിച്ച് ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റി.

Also Read-കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള നീക്കവുമായി ഗോവാ സർക്കാർ

യുവതിയുടെ വാക്കുകൾ അനുസരിച്ച് 1999 ൽ ഇവരുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാൽ ചില പ്രശ്നങ്ങളെ തുടർന്ന് ഭർത്താവുമായി പിരിഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. രണ്ട് പെൺമക്കളുമുണ്ട്. ഛണ്ഡീഗഡ് കോടതിയിൽ കേസ് നടന്നു വരികയാണ്. എന്നാൽ വിവാഹമോചന കേസ് ഒത്തുതീർപ്പിലെത്തരുതെന്ന നിലപാടാണ് പിതാവ് സ്വീകരിച്ചിരിക്കുന്നതെന്നാണ് യുവതി പറയുന്നത്. ഇതിനിടെ ഭർത്താവ് വീണ്ടും വിവാഹിതനായി.

Also Read-India-China | ഇന്ത്യ-ചൈന ചർച്ചകളിൽ പുരോഗതി ഇല്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

തനിക്കും പുതിയൊരു ജീവിതം തുടങ്ങണമെന്നാണ് ആഗ്രഹം. എന്നാല്‍ കുടുംബത്തിന്‍റെ അഭിമാന പ്രശ്നങ്ങളുടെ പേരിൽ അതും നടക്കുന്നില്ല. പിതാവ് അന്യായമായി തന്നെ തടങ്കലിൽ ആക്കിയിരിക്കുകയാണ്. പുറത്തേക്ക് പോകാൻ പോലും അനുവാദമില്ല. കൂടാതെ പലപ്പോഴും മർദ്ദിക്കുകയും ചെയ്യും. സ്ത്രീകളുടെ വാക്കുകളെ ഉദ്ധരിച്ച് വനിതാ കമ്മീഷൻ പ്രസ്താവനയിൽ പറയുന്നു. ഇവരുടെ ഇളയ മകളും അമ്മയുടെ ആരോപണങ്ങൾ ശരിവച്ചു എന്നാണ് റിപ്പോർട്ട്.

Also Read-'പ്രധാൻമന്ത്രി ആവാസ് യോജന'യുടെ ക്രെഡിറ്റ് അടിച്ചു മാറ്റാന്‍ ശ്രമം; ഒഡീഷ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ബിജെപി

ഇനി മാതാപിതാക്കൾക്കൊപ്പം കഴിയാനാകില്ലെന്നാണ് യുവതിയുടെ നിലപാട്. തനിക്കെതിരെ നടന്ന അതിക്രമങ്ങൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിന് പൊലീസിനോട് വനിത കമ്മീഷൻ വിശദീകരണവും തേടിയിട്ടുണ്ട്. എന്നാൽ പരാതിക്കാരിയും മക്കളും വീട്ടിൽ പ്രത്യേകമായാണ് താമസിച്ചിരുന്നതെന്നും യുവതിയുടെ ആരോപണങ്ങൾ മക്കൾ തന്നെ നിഷേധിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് ഭാഷ്യം.

അതേസമയം മകളുടെ ആരോപണങ്ങൾ രാജ് കുമാർ ചൗഹാനും നിഷേധിച്ചിട്ടുണ്ട്.
Published by: Asha Sulfiker
First published: December 30, 2020, 12:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories