നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Sushil Modi| സീറ്റ് ബിജെപി ഏറ്റെടുത്തു; ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി രാജ്യസഭാ സ്ഥാനാർഥി

  Sushil Modi| സീറ്റ് ബിജെപി ഏറ്റെടുത്തു; ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി രാജ്യസഭാ സ്ഥാനാർഥി

  രാംവിലാസ് പാസ്വാന്റെ മരണത്തെ തുടർന്നാണ് രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്. പാസ്വാന്റെ ഭാര്യ റീന പാസ്വാന് നൽകണമെന്ന് എൽജെപി ആവശ്യപ്പെട്ടെങ്കിലും ബിജെപി പരിഗണിച്ചില്ല. നിതീഷ് കുമാറിന്റെ എതിർപ്പ് ചൂണ്ടിക്കാട്ടിയാണ് സീറ്റ് ബിജെപി ഏറ്റെടുത്തത്.

  സുശീൽ കുമാർ മോദി

  സുശീൽ കുമാർ മോദി

  • Share this:
   ന്യൂഡൽഹി: ലോക് ജനശക്തി പാർട്ടി (എൽജെപി) നേതാവും മുൻ ഭക്ഷ്യമന്ത്രിയുമായ രാം വിലാസ് പാസ്വാൻ അന്തരിച്ചതിനെത്തുടർന്ന് ബിഹാറിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റ് ബിജെപി ഏറ്റെടുത്തു. മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയാണ് ബിജെപി സ്ഥാനാർഥി. സീറ്റ് പാസ്വാന്റെ ഭാര്യ റീന പാസ്വാന് നൽകണമെന്ന് എൽജെപി ആവശ്യപ്പെട്ടെങ്കിലും ബിജെപി പരിഗണിച്ചില്ല. നിതീഷ് കുമാറിന്റെ എതിർപ്പ് ചൂണ്ടിക്കാട്ടിയാണ് സീറ്റ് ബിജെപി ഏറ്റെടുത്തത്.

   Also Read- പന്നിയുടെ കുടൽമാല വലിച്ചെറിഞ്ഞ് പ്രതിപക്ഷം; തായ്‌വാന്‍ പാര്‍ലമെന്റില്‍ അടിയോടടി

   കഴിഞ്ഞയാഴ്ച ചുമതലയേറ്റ നിതീഷ് മന്ത്രിസഭയിൽ സുശീൽ കുമാറിനെ ഉൾപ്പെടുത്തിയിരുന്നില്ല. രാജ്യസഭാംഗത്വവും കേന്ദ്രമന്ത്രിപദവും അദ്ദേഹത്തിന് നൽകുമെന്ന് പാർട്ടികേന്ദ്രങ്ങൾ അന്നുതന്നെ സൂചന നൽകിയിരുന്നു. ബിഹാർ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് തലേദിവസം ഡൽഹിയിലേക്ക് വിളിപ്പിച്ച് സുശീൽ കുമാറിനെ കേന്ദ്രനേതാക്കൾ നേരിട്ട് ഇക്കാര്യം അറിയിച്ചിരുന്നു. അടുത്ത കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ സുശീൽ കുമാർ മന്ത്രിയാകും.

   Also Read- ഇറാൻ ആണവ ശാസ്ത്രജ്ഞൻ മൊഹ്സിൻ ഫക്രിസാദെ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്രായേലെന്ന് ഇറാന്‍

   ഒക്ടോബർ എട്ടിന് രാംവിലാസ് പാസ്വാന്റെ മരണത്തെ തുടർന്നാണ് രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്. ഡിസംബർ 14ന് ഈ സീറ്റിലേക്ക് തെര‍ഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നയാൾ, ഈ കാലയളവിൽ ഈ സീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മൂന്നാമനാകും. 2018ൽ ബിജെപിയുടെ രവിശങ്കർ പ്രസാദായിരുന്നു ആദ്യം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ അദ്ദേഹം ഈ സീറ്റ് ഒഴിഞ്ഞു. തുടർന്ന് 2019 ജൂണിൽ രാംവിലാസ് പാസ്വാൻ ബിജെപി- എൻഡിഎ പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടു.
   Published by:Rajesh V
   First published:
   )}