• HOME
 • »
 • NEWS
 • »
 • india
 • »
 • 'ഇടക്കാല ബജറ്റല്ല, തെരഞ്ഞെടുപ്പ് പ്രചരണം ലക്ഷ്യം വെച്ചുള്ള ബജറ്റാണ്'; പി ചിദംബരം

'ഇടക്കാല ബജറ്റല്ല, തെരഞ്ഞെടുപ്പ് പ്രചരണം ലക്ഷ്യം വെച്ചുള്ള ബജറ്റാണ്'; പി ചിദംബരം

തന്‍റെ ഓർമയിൽ ഇത്രയും ദൈർഘ്യമേറിയ ഇടക്കാല ബജറ്റ് ഇല്ലെന്നും ചിദംബരം ട്വിറ്ററിൽ കുറിച്ചു.

പി ചിദംബരം

പി ചിദംബരം

 • Share this:
  ന്യൂഡൽഹി: ധനമന്ത്രി പീയുഷ് ഗോയൽ ഇന്ന് അവതരിപ്പിച്ചത് ഇടക്കാല ബജറ്റ് അല്ലെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മുഴുവൻ ബജറ്റാണെന്നും മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. തന്‍റെ ഓർമയിൽ ഇത്രയും ദൈർഘ്യമേറിയ ഇടക്കാല ബജറ്റ് ഇല്ലെന്നും ചിദംബരം പറഞ്ഞു.

  പാർലമെന്‍റിൽ ഇന്ന് അവതരിപ്പിച്ച ഒരു ഇടക്കാല ബജറ്റല്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബജറ്റാണെന്നും അദ്ദേഹം ആരോപിച്ചു. ഒറ്റവരിയിൽ പറയുകയാണെങ്കിൽ ഇത് 'വോട്ട് ഓൺ അക്കൗണ്ട്' അല്ലെന്നും 'അക്കൗണ്ട് ഓൺ വോട്ട്' ആണെന്നും ചിദംബരം പറഞ്ഞു.

     അതേസമയം, ബജറ്റ് മികച്ചതാണെന്നും അത് എല്ലാവർക്കും ഉള്ളതാണെന്നും സ്പീക്കർ സുമിത്ര മഹാജൻ പറഞ്ഞു.

  First published: