• HOME
  • »
  • NEWS
  • »
  • india
  • »
  • FORMER HARYANA CHIEF MINISTER GETS A FIRST CLASS IN TENTH CLASS WITH 88 PERCENT IN ENGLISH

പത്താം ക്ലാസിൽ മുൻ മുഖ്യമന്ത്രിയ്ക്ക് ഫസ്റ്റ്ക്ലാസ്; ഇംഗ്ലീഷ് പരീക്ഷയിൽ നൂറിൽ 88 മാർക്ക്

സംസ്ഥാനത്ത് പത്താംക്ലാസ് പാസാകുന്ന ഏറ്റവും പ്രായം കൂടിയ വിദ്യാർത്ഥിയാണ് മുൻ മുഖ്യമന്ത്രിയായ ഓം പ്രകാശ് ചൗട്ടാല.

Om Prakash Chautala

Om Prakash Chautala

  • Share this:
    പത്താം ക്ലാസിൽ തോറ്റ ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതാനെത്തിയ ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ ദിവസം ഫലം പുറത്തു വന്നപ്പോൾ അഭിമാനകരമായ വിജയമാണ് ഹരിയാനയിലെ ഏറ്റവും പ്രായംകൂടിയ വിദ്യാർത്ഥി നേടിയിരിക്കുന്നത്. 88 മാർക്കോടെയാണ് ഓം പ്രകാശ് ചൗട്ടാല ഇംഗ്ലീഷ് പരീക്ഷ പാസായത്.

    ഓഗസ്റ്റ് 18 നാണ് എൺപത്തിയെട്ടുകാരനായ ചൗട്ടാല ഇംഗ്ലീഷ് പരീക്ഷ എഴുതിയത്. സിർസയിലെ ആര്യ ഗേൾസ് സീനിയർ സെക്കണ്ടറി സ്കൂളിൽ വെച്ചായിരുന്നു പരീക്ഷ. അപകടത്തിൽപെട്ട് കൈക്ക് പരിക്കേറ്റതിനാൽ മറ്റൊരു വിദ്യാർത്ഥിയായിരുന്നു മുൻമുഖ്യമന്ത്രിക്ക് വേണ്ടി പരീക്ഷ എഴുതി നൽകിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ചൗട്ടാലയുടെ സഹായി.

    ഈ വർഷം ആദ്യം ഹരിയാന ഓപ്പൺ ബോർഡിന് കീഴിൽ പ്ലസ് ടു പരീക്ഷയും ഓം പ്രകാശ് ചൗട്ടാല എഴുതിയിരുന്നു. എന്നാൽ പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ പാസാകത്തതിനാൽ പ്ലസ് ടു റിസൽട്ട് തടഞ്ഞു വെച്ചിരിക്കുകയാണ്. ഇതിനെ തുടർന്നാണ് തോറ്റ വിഷയം വീണ്ടും എഴുതിയത്.

    2017 ലാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓപ്പൺ സ്കൂളിന് കീഴിൽ ചൗട്ടാല പത്താം ക്ലാസ് പരീക്ഷ എഴുതിയത്. 82 ാം വയസ്സിൽ 53.4 ശതമാനം മാർക്കോടെ പാസായെങ്കിലും ഇംഗ്ലീഷ് വിഷയത്തിൽ മാത്രം പരാജയപ്പെട്ടു. ജെബിടി റിക്രൂട്ട്മെന്റ് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന സമയത്താണ് ചൗട്ടാല പത്താം ക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുത്തത്.

    Also Read-പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗോള അംഗീകാരം 70 ശതമാനം; പിന്നിലാക്കിയത് 12 ലോകനേതാക്കളെ

    ഉയർന്ന മാർക്കോടെ പത്താംക്ലാസ് പരീക്ഷ പാസായ മുൻമുഖ്യമന്ത്രിയെ വിളിച്ച് അഭിനന്ദനം അറിയിച്ചതായി ഹരിയാന ബോർഡ് ഓഫ് സ്കൂൾ എജുക്കേഷൻ ചെയർമാൻ ജഗ്ബീർ സിംഗ് അറിയിച്ചു. ചൗട്ടാലയെ നേരിട്ട് ലഭിക്കാത്തതിനാൽ പേഴ്സണൽ അസിസ്റ്റന്റിനെ വിളിച്ചായിരുന്നു അഭിനന്ദനം അറിയിച്ചത്.
    Also Read-RAIN ALERT| സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് പത്താംക്ലാസ് പാസാകുന്ന ഏറ്റവും പ്രായം കൂടിയ വിദ്യാർത്ഥിയാണ് ഓം പ്രകാശ് ചൗട്ടാല. ഇംഗ്ലീഷിൽ 88 മാർക്ക് ലഭിച്ചതോടെ ഫസ്റ്റ് ക്ലാസ് നേടിയാണ് അദ്ദേഹം പത്താംക്ലാസ് വിജയിച്ചിരിക്കുന്നത്. പത്താം ക്ലാസിൽ വിജയിച്ചതോടെ ചൗട്ടാലയുടെ തടഞ്ഞുവെച്ച പന്ത്രണ്ടാം ക്ലാസ് മാർക്ക് ലിസ്റ്റും ഉടൻ പ്രസിദ്ധീകരിക്കും. പന്ത്രണ്ടാം ക്ലാസിൽ 33 ശതമാനം മാർക്കാണ് അദ്ദേഹത്തിന് ലഭിച്ചത്.

    അതേസമയം, പന്ത്രണ്ടാം ക്ലാസിലെ കുറഞ്ഞ മാർക്ക് കാരണം മുൻ മുഖ്യമന്ത്രിയുടെ ഉന്നത വിദ്യാഭ്യാസം അനിശ്ചിതത്വത്തിലാണെന്ന് വിദ്യാഭ്യാസ വിദഗ്ധർ പറയുന്നു. ഓപ്പൺ സ്കൂൾ സംവിധാനം വഴി ചൗട്ടാലയടക്കം 39,000 വിദ്യാർത്ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. കോവിഡ് സാഹചര്യമായതിനാൽ പരീക്ഷ നടത്താൻ കഴിയാതെ വന്നതിനെ തുടർന്ന് 33 ശതമാനം മാർക്ക് നൽകി മുഴുവൻ വിദ്യാർത്ഥികളേയും പാസാക്കുകയായിരുന്നു.

    ഈ മാർക്കുമായി ചൗട്ടാലയടക്കമുള്ള 39,000 വിദ്യാർത്ഥികൾക്ക് ഗവൺമെന്റ് കോളേജിൽ അഡ്മിഷൻ ലഭിക്കില്ല.
    Published by:Naseeba TC
    First published:
    )}