• HOME
 • »
 • NEWS
 • »
 • india
 • »
 • FORMER HARYANA CM OM PRAKASH CHAUTALA APPEARED FOR HIS CLASS 10 ENGLISH EXAMINATION

ഇംഗ്ലീഷ് പരീക്ഷയ്ക്ക് തോറ്റു; പത്താം ക്ലാസ് പരീക്ഷ വീണ്ടും എഴുതി മുൻ ഹരിയാന മുഖ്യമന്ത്രി

82 ാം വയസ്സിൽ 53.4 ശതമാനം മാർക്ക് നേടിയെങ്കിലും ഇംഗ്ലീഷ് വിഷയത്തിൽ മാത്രം പരാജയപ്പെട്ടു.

Om Prakash Chautala

Om Prakash Chautala

 • Share this:
  പത്താം ക്ലാസിൽ തോറ്റ പരീക്ഷ വീണ്ടും എഴുതാൻ അച്ചടക്കമുള്ള വിദ്യാർത്ഥിയായി ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാസ് ചൗട്ടാല വീണ്ടും എത്തി. ബുധനാഴ്ച്ചയാണ് പത്താം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷ എഴുതാൻ മുഖ്യമന്ത്രി എത്തിയത്. ഹരിയാനയിലെ സിർസയിലുള്ള ആര്യ കന്യ സീനിയർ സെക്കണ്ടറി സ്കൂളായിരുന്നു പരീക്ഷ സെന്റർ.

  ഈ വർഷം ആദ്യം ഹരിയാന ഓപ്പൺ ബോർഡിന് കീഴിൽ പ്ലസ് ടു പരീക്ഷയും ഓം പ്രകാശ് ചൗട്ടാല എഴുതിയിരുന്നു. എന്നാൽ പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ പാസാകത്തതിനാൽ പ്ലസ് ടു റിസൽട്ട് തടഞ്ഞു വെച്ചിരിക്കുകയാണ്. ഇതിനെ തുടർന്നാണ് വീണ്ടും പരീക്ഷ എഴുതാൻ മുൻ മുഖ്യമന്ത്രി എത്തിയത്.

  പരീക്ഷ എഴുതാൻ വന്ന മുൻ മുഖ്യമന്ത്രിയെ മാധ്യപ്രവർത്തകർ വളഞ്ഞപ്പോൾ താൻ ഒരു വിദ്യാർത്ഥിയാണെന്നും മറ്റൊന്നിനെ കുറിച്ചും പറയാനില്ലെന്നുമായിരുന്നു ഓം പ്രകാശ് ചൗട്ടാലയുടെ പ്രതികരണം. രാഷ്ട്രീയവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടും ചൗട്ടാല ഒഴിഞ്ഞു മാറി.
  Also Read-വിവാഹിതയായ സ്ത്രീ അന്യപുരുഷനൊപ്പം ഒരുമിച്ച് കഴിയുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി

  എൺപത്തിയാറുകാരനായ ചൗട്ടാല പരീക്ഷ എഴുതുന്നതിനായി മറ്റൊരാളുടെ സഹായം വേണമെന്ന ചൗട്ടാലയുടെ ആവശ്യം അധികൃതർ നേരത്തേ അംഗീകരിച്ചിരുന്നു. രണ്ട് മണിക്കൂർ പരീക്ഷ എഴുതിയതിന് ശേഷമാണ് അദ്ദേഹം പരീക്ഷാ ഹാൾ വിട്ടത്.

  2017 ലാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓപ്പൺ സ്കൂളിന് കീഴിൽ ചൗട്ടാല പത്താം ക്ലാസ് പരീക്ഷ എഴുതിയത്. 82 ാം വയസ്സിൽ 53.4 ശതമാനം മാർക്കോടെ പാസായെങ്കിലും ഇംഗ്ലീഷ് വിഷയത്തിൽ മാത്രം പരാജയപ്പെട്ടു. ജെബിടി റിക്രൂട്ട്മെന്റ് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന സമയത്താണ് ചൗട്ടാല പത്താം ക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുത്തത്.

  എന്‍ഡിഎ പരീക്ഷ എഴുതാന്‍ സ്ത്രീകള്‍ക്കും അവസരം: ഇടക്കാല ഉത്തരവിറക്കി സുപ്രീം കോടതി

  നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ) പരീക്ഷ സ്ത്രീകള്‍ക്കും എഴുതാന്‍ അനുമതി നല്‍കി സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. എസ് കെ കൗളിള്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത് .എന്‍ഡിഎ പരീക്ഷയില്‍ നിന്ന് സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും ഇത്തരം മാറ്റിനിര്‍ത്തല്‍ ലിംഗ വിവേചനമാണെന്നും കോടതി വിലയിരുത്തി.

  സായുധസേനകളില്‍ സ്ത്രീക്കും പുരുഷനും തുല്യാവസരം ലഭിക്കാത്തത് മാനസ്സിക അവസ്ഥയുടെ പ്രശ്‌നം കൊണ്ടാണ് കോടതി പറഞ്ഞു. കോടതി ഉത്തരവ് നല്‍കി മാറ്റങ്ങള്‍ വരുത്തുന്നതിന് പകരം സൈന്യം സ്വയം മാറ്റങ്ങള്‍ വരുത്തണമെന്ന് കോടിതി പറഞ്ഞു. കോടതിയുടെ അന്തിമ വിധിയെ അടിസ്ഥാനമാക്കിയായിരിക്കും സ്ത്രീകളുടെ എന്‍ഡിഎ പ്രവേശനം.സെപ്തംബറിലാണ് എന്‍ഡിഎ പരീക്ഷ നടക്കുന്നത്.

  Also Read-IND vs ENG| പരുക്ക് വില്ലനാകുന്നു, ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; മാർക്ക് വുഡ് പരുക്കിന്റെ പിടിയിൽ

  സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ കോടതി കുറ്റവിമുക്തനാക്കി. പ്രതിപ്പട്ടികയില്‍ നിന്ന് തരൂരിനെ ഒഴിവാക്കി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി. അഡീഷണൽ സെഷൻസ് ജഡ്ജ് ഗീതാഞ്ജലി ഗോയലാണ് വിധി പറഞ്ഞത്. നേരത്തെ ആത്മഹത്യപ്രേരണക്കുറ്റവും ഗാർഹിക പീഡനവും തരൂരിനെതിരെ ചുമത്താമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഈ വാദം തള്ളിക്കൊണ്ടാണ്​ കോടതിയിൽ നിന്നും നിർണായക വിധിയുണ്ടായിരിക്കുന്നത്​.

  കുറ്റംചുമത്താനുള്ള തെളിവുകൾ ശശി തരൂരിനെതിരെയില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്​. 2014ല്‍ നടന്ന സംഭവത്തില്‍ മുൻ കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ, കൊലപാതകക്കുറ്റമോ ചുമത്താനുള്ള തെളിവുകളുണ്ടെന്നാണ് ഡല്‍ഹി പൊലീസ് വാദിച്ചത്. എന്നാല്‍ സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമായിരുന്നു ശശി തരൂരിന്റെ വാദം. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
  Published by:Naseeba TC
  First published:
  )}