മോദിക്കെതിരെ വരാണസിയിൽ മത്സരിക്കാൻ മുൻ ജഡ്ജി കർണനും

സർക്കാരിലെയും ജുഡീഷ്യറിയിലെയു അഴിമതി ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കർണൻ പറഞ്ഞു. 2018 മെയിൽ കർണൻ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു. ആന്റി കറപ്ഷൻ ഡൈനാമിക് പാർട്ടി എന്നാണ് പാർട്ടിയുടെ പേര്.

news18india
Updated: April 9, 2019, 3:42 PM IST
മോദിക്കെതിരെ വരാണസിയിൽ മത്സരിക്കാൻ മുൻ ജഡ്ജി കർണനും
Kolkata: Former Calcutta High Court judge CS Karnan raises his hand with others to pass a proposal during a mass convention of Dalits and OBCs in Kolkata on Wednesday. (PTI Photo/Swapan Mahapatra) (PTI5_16_2018_000183B)
  • Share this:
ന്യൂഡൽഹി: കോടതിയലക്ഷ്യത്തിന് ജയിലിലടച്ച ഹൈക്കോടതി മുൻ സിറ്റിംഗ് ജഡ്ജി സിഎസ് കർണൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വരാണസിയിൽ നിന്ന് മത്സരിക്കുന്നു. സെൻട്രൽ ചെന്നൈ മണ്ഡലത്തിൽ നിന്നും കർണൻ ജനവിധി തേടുന്നുണ്ട്. വരാണസി രണ്ടാം സീറ്റായിട്ടാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

also read: NEWS 18 EXCLUSIVE INTERVIEW: രാഷ്ട്രീയ എതിരാളികൾ രാജ്യദ്രോഹികളല്ല; അദ്വാനി പറഞ്ഞത് പൂർണമായും ശരിയെന്ന് മോദി

സർക്കാരിലെയും ജുഡീഷ്യറിയിലെയു അഴിമതി ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കർണൻ പറഞ്ഞു. 2018 മെയിൽ കർണൻ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു. ആന്റി കറപ്ഷൻ ഡൈനാമിക് പാർട്ടി എന്നാണ് പാർട്ടിയുടെ പേര്.

മുതിർന്ന ജഡ്ജിമാർക്കെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയതിനെ തുടർന്ന് 2017 മെയിലാണ് കർണനെ സൂപ്രാീംകോടതി ശിക്ഷിച്ചത്. എന്നാൽ താനൊരു ദളിതനായതിനാലാണ് തന്നെ ശിക്ഷിച്ചതെന്നാണ് കർണന്റെ ആരോപണം.

543 ലോക്സഭ സീറ്റുകളിൽ നിന്നും പാർട്ടി മത്സരിക്കുന്നുണ്ടെന്നാണ് കർണന്റെ സെക്രട്ടറി നേരത്തെ ആന്റണി ഡബ്ല്യു ലിസാരോ നേരത്തെ വ്യക്തമാക്കിയിരുന്നത്. സ്ത്രീകൾ മാത്രമായിരിക്കും സ്ഥാനാർഥികളാവുകയെന്നും മികച്ച വിജയം നേടാനാകുമെന്നും കർണൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

First published: April 9, 2019, 3:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading