• HOME
 • »
 • NEWS
 • »
 • india
 • »
 • FORMER JAMMU AND KASHMIR BUREAUCRAT SHAH FAESAL REGRETS TARGETING INDIAN GOVERNMENT ON ABROGATION OF ARTICLE 370 GH

ജമ്മു കശ്മീരിന് പ്രത്യേക പദവി: കേന്ദ്ര സർക്കാറിനെ തള്ളിപറഞ്ഞതിൽ ഖേദം പ്രകടിപ്പിച്ച് ഷാ ഫൈസൽ

2010ലെ സിവിൽ സർവീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരനായ ഷാ ഫൈസൽ 2019ലാണ് സിവിൽ സർവീസിൽ നിന്ന് രാജി വെക്കുന്നത്.

Shah Faesal

Shah Faesal

 • Share this:
  ആദിത്യ രാജ് കൗൾ

  കർഷക സമരത്തെ പിന്തുണച്ച് കൊണ്ടുള്ള പ്രമുഖ അമേരിക്ക൯ പോപ് താരം രിഹാനയുടെ ട്വീറ്റിനെതിരെ രംഗത്തു വന്ന ഇന്ത്യ൯ പ്രമുഖരിൽ ഏറ്റവും പുതിയ വ്യക്തിയാണ് മു൯ ഐഎഎസ് ഉദ്യോഗസ്ഥ൯ കൂടിയായ ഷാ ഫൈസൽ. 2010ലെ സിവിൽ സർവീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരനായ ഫൈസൽ ക്രിക്കറ്റർ സച്ചിന്റെ ട്വീറ്റ് ഉദ്ധരിച്ച് എഴുതിയതിങ്ങനെ: ‘വീട്ടിലെ കാര്യങ്ങൾ വീടിനകത്തു തന്നെയിരിക്കട്ടെ.’

  മുമ്പ്, ആർട്ടിക്ക്ൾ 370 നീക്കം ചെയ്ത് തൊട്ടുടനെ ഒരു ബ്രിട്ടീഷ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യ൯ ഗവൺമെന്റിനെതിരെ സംസാരിച്ചതിൽ ഖേദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘അതേ’ എന്നാണ് അദ്ദേഹത്തിന്റെ മറുപടി. അന്നത്തെ സംസാരം തെറ്റായി പോയി എന്നു പറഞ്ഞ ഫൈസൽ അന്താരാഷ്ട്ര വേദിയിൽ അഭ്യന്തര കാര്യങ്ങൾ സംസാരിക്കുമ്പോൾ  കൂടുതൽ ശ്രദ്ധ വേണ്ടിയിരുന്നു എന്നും പറഞ്ഞു.

  Also Read- 'അഭിപ്രായം ഗ്രേറ്റയുടേത്; ഒന്നും തിരുകി കയറ്റിയിട്ടില്ല; സൈബർ ആക്രമണം നേരിടുന്നു': ഗ്രേറ്റ തൻബർഗിന്റെ പേജ് കൈകാര്യം ചെയ്യുന്ന മലയാളി യുവാവ്

  2019 ആഗസ്റ്റ് 14 ന്, ഫൈസൽ ബിബിസി ചാനലിന് നൽകിയ അഭിമുഖം വലിയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. അദ്ദേഹം അന്നു പറഞ്ഞതിങ്ങനെ: “ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് (പ്രത്യേക പദവി എടുത്തു കളഞ്ഞത്) വളരെ നേരത്തെയാണ്. ഞങ്ങൾ ആരുടെയും അടിമയാവില്ല. ഒരു കാര്യത്തിൽ വ്യക്തത വന്നിരിക്കുന്നു, ഇന്ത്യ ഒരിക്കലും വഞ്ചിക്കില്ല എന്നു വിശ്വസിച്ചു പോന്നിരുന്ന ഞങ്ങളുടെ തലമുറ വഞ്ചിക്കപ്പെട്ടിരിക്കുന്നു. എന്റെ മുത്തച്ഛന്റെ തലമുറ വഞ്ചിക്കപ്പെട്ടവരാണ്. 1953ൽ അന്നത്തെ ജമ്മു കശ്മീർ പ്രധാന മന്ത്രിയെ ഒരു പറ്റം പൊലീസുകാർ വിലങ്ങിട്ടു കൊണ്ടുപോയതാണ്. ശേഷം, എന്റെ പിതാവിന്റെ തലമുറയെയും സർക്കാർ വഞ്ചിച്ചു. 1987ൽ നടന്ന തെരെഞ്ഞെടുപ്പിൽ കൃത്രിമം നടക്കുകയും ജനാധിപത്യ രീതികളെയും, സ്ഥാപനങ്ങളെയും തരിപ്പണമാക്കുകയും ചെയ്തു. ഇതേ തുടർന്നാണ് 1988ൽ തീവ്രവാദം( മിലിറ്റ൯സി) ഉത്ഭവിക്കുന്നത്.”

  താങ്കൾ ഒരു സർക്കാർ ‘അടിമയാണോ’ അതോ ‘തീവ്രവാദിയാണോ’ എന്ന അവതാരകന്റെ ചോദ്യത്തിന് ഫൈസൽ പറയുന്ന മറുപടി ഇങ്ങനെയായിരുന്നു: "ഇതൊരപമാനിക്കലാണ്".  "2019 ആഗസ്റ്റ് അഞ്ചിന് ‘കോപത്തിന്റെ’ ഘട്ടം തുടങ്ങിയിരിക്കുകയാണ്. എന്റെ തലമുറയും വഞ്ചനയുടെ രുചി അറിഞ്ഞിരിക്കുന്നു. വരുന്ന 50 - 70 വർഷക്കാലം ഇനി എങ്ങനെയായിരിക്കുമെന്ന് പറയാ൯ പറ്റില്ല," ഫൈസൽ അഭിമുഖത്തിൽ പറയുന്നു.

  Also Read- Farmers protest| റിഹാന മാത്രമല്ല, കർഷക സമരത്തെ പിന്തുണച്ച് ഗ്രെറ്റ തുൻബർഗും

  ഹാർവാഡ് സർവ്വകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഷാ ഫൈസൽ 2019ലാണ് സിവിൽ സർവീസിൽ നിന്ന് രാജി വെക്കുന്നത്. അന്ന് അദ്ദേഹം സർക്കാറിനെ വിമർശിച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. അതേ വർഷം, ഫെബ്രുവരിയിൽ ഉത്തര കശ്മീരിലെ കുപ്വാരയിൽ വെച്ചു നടത്തിയ ഒരു പ്രസംഗത്തോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയെങ്കിലും മാർച്ചിലാണ് ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റ് എന്ന പേരിൽ ഔദ്യോഗികമായി അദ്ദേഹം പാർട്ടി രൂപീകരിക്കുന്നത്. എന്നാൽ, ഒരു വർഷം കഴിഞ്ഞ് 2020 ആഗസ്റ്റിൽ ഫൈസൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു.

  തന്റെ ഏറ്റവും പുതിയ പ്രസ്താവന, സർക്കാർ സർവീസിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചയാണെന്നാണ് പലരും വിലയിരുത്തുന്നത്. സുരക്ഷാ കാരണങ്ങൾ കൊണ്ട് കശ്മീരിൽ താമസിക്കാ൯ താൽപര്യപ്പെടാത്ത ഫൈസൽ ലഡാക്ക് ഗവർണറുടെ ഉപദേഷ്ടാവായി സർവീസിൽ തിരിച്ചെത്തുമെന്നാണ് സൂചന. അതേസമയം, സർക്കാർ വൃത്തങ്ങൾ ഇത്തരം പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് പറയുന്നത്.
  ഫൈസലിന്റെ രാജി ഔദ്യോഗികമായി ഇതുവരെ സ്വീകരിച്ചില്ലെങ്കിലും അദ്ദേഹത്തെ തിരിച്ചെടുക്കുന്നതിൽ സർക്കാറിന് മടിയുണ്ടാവില്ല എന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. അഭ്യന്തര മന്ത്രാലയവും, പ്രധാന മന്ത്രിയുടെ ഓഫീസുമാണ് ഇതിൽ അവസാന തീരുമാനമെടുക്കേണ്ടത്. എന്നാൽ, ഉദ്യോഗസ്ഥ തലത്തിൽ ഫൈസലിനെ തിരിച്ചെടുക്കുന്നതിനോട് എതിർപ്പു വരാ൯ സാധ്യതയുണ്ട്.
  Published by:Rajesh V
  First published:
  )}