ന്യൂഡൽഹി: ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിമെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലിൽ നിന്നും മോചിപ്പിച്ചു. ആർട്ടിക്കിൾ 370റദ്ദാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിനാണ് മെഹ്ബൂബ മുഫ്തിയെ തടങ്കലിലാക്കിയത്. കശ്മീരിലെ നേതാക്കളെ കരുതൽ തടങ്കലിലാക്കിയിരുന്നു.
പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തിയെ തടങ്കലിൽ നിന്ന് മോചിപ്പിച്ച വിവരം ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷൻ വക്താവ് രോഹിത് കൻസലാണ് അറിയിച്ചത്.ചൊവ്വാഴ്ച രാത്രി പുറപ്പെടുവിച്ച സർക്കാർ ഉത്തരവിൽ ഉടൻ തന്നെ തടവ് റദ്ദാക്കുകയാണെന്ന് അറിയിച്ചിരുന്നു.
ജൂലൈയിൽ ജമ്മു കശ്മീർ ഭരണകൂടം കർശനമായ പൊതുസുരക്ഷാ നിയമപ്രകാരം (പിഎസ്എ) തടവ് മൂന്ന് മാസത്തേക്ക് നീട്ടിയിരുന്നു.
2016 ൽ പി.ഡി.പി- ബി.ജെ.പി സർക്കാരിലാണ് മെഹ്ബൂബ മുഫ്തി ജമ്മു കശ്മീരിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായത്. ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു കാശ്മീരിനെ കേന്ദ്ര സർക്കാർ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് സിആർപിസി 107, 151 വകുപ്പുകൾ പ്രകാരമാണ് മുഫ്തിയെ ആദ്യം തടങ്കലിലാക്കിയത്. ഇതിനു പിന്നാലെ പിഎസ്എ പ്രകാരം കേസെടുക്കുകയായിരുന്നു.
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരും ദേശീയ കോൺഫറൻസ് നേതാക്കളുമായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല എന്നിവരെയും ഏഴുമാസത്തെ തടങ്കലിന് ശേഷം മാർച്ചിൽ വിട്ടയച്ചിരുന്നു.
മുഫ്തിയെ ആദ്യം ചെഷ്മ ഷാഹി ഗസ്റ്റ് ഹൗസിലും പിന്നീട് ശ്രീനഗറിലെ മറ്റൊരു സർക്കാർ അതിഥി മന്ദിരത്തിലേക്കും മാറ്റിപ്പാർപ്പിച്ചു. ഇതിനു ശേഷം സ്വന്തം വീട്ടിൽ തടങ്കലിലാക്കി.
മെഹ്ബൂബ മുഫ്തിയെ നിയമവിരുദ്ധമായി തടവിൽവച്ചത് അവസാനിച്ചതായി മകൾ ട്വിറ്ററിൽ വ്യക്മാക്കി. പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും ഇൽതിജ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് അറസ്റ്റിലായ മുഫ്തി അദ്യം സബ് ജയിലുകളായി പിരഗണിച്ച രണ്ട് സർക്കാർ മന്ദിരങ്ങളിലാണ് എട്ട് മാസത്തിലേറെ തടങ്കലിൽ കഴിഞ്ഞത്. തുടർന്ന് ഏപ്രിൽ 7 നാണ് സ്വന്തം വീട്ടിലേക്ക് മാറ്റിയത്. ഈ വർഷം ഫെബ്രുവരി 5 ന്നാണ് പി.എസ്.എ ചുമത്തിയത്.
2018 ജൂൺ വരെ മെഹ്ബൂബ മുഫ്തി പി.ഡി.പി- ബിജെപി സർക്കാരിന്റെ മുഖ്യമന്ത്രിയായിരുന്നു
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.