നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ഒമർ അബ്ദുള്ളയെ 8 മാസത്തിനു ശേഷം തടങ്കലിൽ നിന്നും മോചിപ്പിച്ചു; മോചനം സുപ്രീം കോടതി ഇടപെടലിനു പിന്നാലെ

    ഒമർ അബ്ദുള്ളയെ 8 മാസത്തിനു ശേഷം തടങ്കലിൽ നിന്നും മോചിപ്പിച്ചു; മോചനം സുപ്രീം കോടതി ഇടപെടലിനു പിന്നാലെ

    ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 നാണ് ഒമർ അബ്ദുള്ളയെ കസ്റ്റഡിയിൽ എടുത്തത്.

    ഒമർ അബ്ദുള്ള

    ഒമർ അബ്ദുള്ള

    • Share this:
      ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ എട്ട് മാസത്തെ തടങ്കലിനു ശേഷം ചൊവ്വാഴ്ച വിട്ടയച്ചു. ഫെബ്രുവരി അഞ്ചിന് പബ്ലിക് സേഫ്റ്റി ആക്റ്റ് (പി‌എസ്‌എ) പ്രകാരമുള്ള കുറ്റങ്ങൾ സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്നാണ് ഒമർ അബ്ദുള്ളയെ മോചിപ്പിച്ചത്.

      ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 നാണ് ഒമർ അബ്ദുള്ളയെ കസ്റ്റഡിയിൽ എടുത്തത്. മാർച്ച് 10-ന് 50 വയസ് തികഞ്ഞ ഒമർ 232 ദിവസമാണ് പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞത്. നാഷണൽ കോൺഫറൻസ് നേതാവിനെ ആദ്യഘട്ടത്തിൽ കരുതൽ തടങ്കലിലാക്കുകയും കസ്റ്റഡിയിലെടുക്കുകയും ഫെബ്രുവരിയിൽ പി.എസ്.എ പ്രകാരമുള്ള കുറ്റം ചുമത്തുകയുമായിരുന്നു..

      ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കുന്നതിനെക്കുറിച്ച് നിലപാട്‌ അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും ജമ്മു കശ്മീര്‍ ഭരണകൂടത്തോടും സുപ്രീം കോടതി അടുത്തിടെ ആവശ്യപ്പെ‌ട്ടിരുന്നു.

      മോചിപ്പിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ഉടന്‍ മോചിപ്പിക്കണമെന്നും അല്ലങ്കില്‍ ഞങ്ങള്‍ക്ക് വിഷയം ഗൗരവത്തോടെ പരിഗണിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ഒമര്‍ അബ്ദുള്ളയുടെ സഹോദരി സാറ അബ്ദുള്ള പൈലറ്റിന്റെ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എം.ആര്‍. ഷാ എന്നിവരങ്ങുന്ന ബഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
      BEST PERFORMING STORIES:പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും [NEWS]ലോക്ക് ഡൗൺ: ആറു ജില്ലകളിൽ നിരോധനാജ്ഞ [NEWS] സംസ്ഥാനത്ത് മൂന്നു പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 94 രോഗബാധിതർ [NEWS]

      കേസ് പരിഗണിക്കാന്‍ കോടതി അടുത്തു തന്നെ ഒരു തീയതി നിശ്ചയിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുപ്രീംകോടതിയില്‍ വരുത്തിയിരിക്കുന്ന ക്രമീകരണം കാരണം ആറ് ബെഞ്ചുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും അടുത്ത ഊഴം എപ്പോള്‍ വരുമെന്ന് അറിയില്ലെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.
      First published:
      )}