• HOME
  • »
  • NEWS
  • »
  • india
  • »
  • ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗീക അതിക്രമ പരാതി: കൈകാര്യം ചെയ്ത രീതി വിമർശിച്ച് സുപ്രീംകോടതി മുൻ ജഡ്ജി മദൻ ബി ലോക്കുർ

ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗീക അതിക്രമ പരാതി: കൈകാര്യം ചെയ്ത രീതി വിമർശിച്ച് സുപ്രീംകോടതി മുൻ ജഡ്ജി മദൻ ബി ലോക്കുർ

ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ആണ് ജസ്റ്റിസ് ലോക്കുർ ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ആഭ്യന്തര അന്വേഷണസമിതിയെ വിമർശിച്ചത്.

madan lokur

madan lokur

  • Last Updated :
  • Share this:
    ന്യൂഡൽഹി: ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക അതിക്രമ പരാതി കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച് സുപ്രീംകോടതി മുൻ ജഡ്ജി മദൻ ബി ലോക്കുർ.

    ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരാതികാരിക്ക് നൽകേണ്ടതായിരുന്നുവെന്ന് ജസ്റ്റിസ് ലോക്കുർ അഭിപ്രായപ്പെട്ടു. പരാതിക്കാരിയോട് നീതിപൂർവമായല്ല അന്വേഷണസമിതി പെരുമാറിയതെന്നും ജസ്റ്റിസ് ലോക്കുർ പറഞ്ഞു.

    പരാതിക്കാരിയോട് മുൻവിധി കാട്ടി.  വിഷയവുമായി ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കും ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. പല ദുരൂഹതകളും അവശേഷിക്കുകയാണ്.

    ഫ്ലാറ്റുകൾ ജൂണ്‍ രണ്ടാം വാരത്തിനകം പൊളിക്കണം; മരടിൽ നിയമം ലംഘിച്ച് നിർമ്മിച്ച ഫ്‌ളാറ്റ് ഉടമകളുടെ ആവശ്യം തള്ളി സുപ്രീംകോടതി

    ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ആണ് ജസ്റ്റിസ് ലോക്കുർ ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ആഭ്യന്തര അന്വേഷണസമിതിയെ വിമർശിച്ചത്.

    നേരത്തെ, ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക അതിക്രമ പരാതി കൈകാര്യം ചെയ്യുന്ന രീതിയിൽ ആശങ്കയുണ്ടെന്ന് പരാതിക്കാരിയും നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം ഉന്നയിച്ച് പരാതിക്കാരി സുപ്രീംകോടതി രൂപീകരിച്ച ആഭ്യന്തരസമിതിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. തന്‍റെ ഭാഗം കേൾക്കാതെ വ്യക്തിഹത്യ നടത്തുന്നുവെന്ന് ആയിരുന്നു യുവതിയുടെ പരാതി.

    First published: