Ramakant Tiwari| മധ്യപ്രദേശ് മുൻ മന്ത്രി രമാകാന്ത് തിവാരി അന്തരിച്ചു
Ramakant Tiwari| മധ്യപ്രദേശ് മുൻ മന്ത്രി രമാകാന്ത് തിവാരി അന്തരിച്ചു
ഉമാഭാരതി സർക്കാരിൽ മൃഗസംരക്ഷണവകുപ്പ് മന്ത്രിയായിരുന്നു.
രമാകാന്ത് തിവാരി
Last Updated :
Share this:
ഭോപ്പാൽ: മധ്യപ്രദേശ് മുൻ മന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ രമാകാന്ത് തിവാരി അന്തരിച്ചു. 80 വയസ്സായിരുന്നു. ഏറെനാളായി അസുഖബാധിതനായിരുന്നു. ടിയോന്തർ മണ്ഡലത്തിൽ നിന്ന് നാലുതവണ എംഎൽഎയായി. 2003ൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഉമാഭാരതി മന്ത്രിസഭയിൽ മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു അദ്ദേഹം.
2013ലാണ് അദ്ദേഹം അവസാനമായി എംഎൽഎയായത്. ബ്രാഹ്മണ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായ രമാശങ്കർ സിങ്ങിനെ എഴായിരത്തോളം വോട്ടുകൾക്കാണ് തിവാരി പരാജയപ്പെടുത്തിയത്. അസുഖബാധിതനായതിനാൽ 2018ൽ സീറ്റ് നൽകിയില്ല.
ബിജെപി സംസ്ഥാന അധ്യക്ഷൻ വി ഡി ശർമ അനുശോചനം രേഖപ്പെടുത്തി.
मध्यप्रदेश सरकार के पूर्व मंत्री, भारतीय जनता पार्टी के वरिष्ठ नेता आदरणीय श्री रमाकांत तिवारी जी के निधन पर उन्हें भावभीनी श्रद्धांजलि!
ईश्वर उनको अपने श्री चरणों में स्थान दे!
മൂന്നു പെൺമക്കൾ ഉൾപ്പെടെ അഞ്ചുമക്കളാണ് അദ്ദേഹത്തിനുള്ളത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.