നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മുൻ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിതാ ദേവ് തൃണമൂൽ കോൺഗ്രസിൽ; തൃപുരയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കും

  മുൻ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിതാ ദേവ് തൃണമൂൽ കോൺഗ്രസിൽ; തൃപുരയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കും

  അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ആയിരുന്ന സുഷ്മിത പാർട്ടി വിട്ടത് കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഇവർ പാർട്ടി വിട്ട വാർത്ത പുറത്തുവന്നത്.

  Susmita Roy

  Susmita Roy

  • Share this:
   ന്യൂഡൽഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസിൽ ചേര്‍ന്നു. ടി എം സി ജനറല്‍ സെക്രടറി അഭിഷേക് ബാനര്‍ജി, ഡെറിക് ഒബ്രിയാന്‍ എം പി എന്നിവരുടെ സാന്നിധ്യത്തില്‍ സുഷ്മിത ദേവ് പാര്‍ടി അംഗത്വം സ്വീകരിച്ചു. അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ആയിരുന്ന സുഷ്മിത പാർട്ടി വിട്ടത് കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഇവർ പാർട്ടി വിട്ട വാർത്ത പുറത്തുവന്നത്. തൊട്ടുപിന്നാലെ തൃണമൂൽ അംഗത്വം സ്വീകരിക്കുന്ന ചിത്രം കൂടി പുറത്തു വന്നു. സുഷ്മിത റോയിയെ തൃണമൂൽ ത്രിപുരയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയേക്കുമെന്നും വിവരമുണ്ട്.

   കഴിഞ്ഞ കുറച്ചുകാലമായി നേതൃത്വവുമായി അകൽച്ചയിലായിരുന്നു സുഷ്മിത ദേവ്. പാര്‍ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് സുഷ്മിത രാജിക്കത്ത് നല്‍കിയതായാണ് വിവരം. പൊതുസേവനത്തിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണെന്ന് ട്വിറ്റരിലൂടെ അറിയിച്ചുകൊണ്ടാണ് പാര്‍ടി വിട്ട വിവരം സുഷ്മിത ദേവ് വ്യക്തമാക്കിയത്.

   അസമിൽനിന്നുള്ള കോൺഗ്രസ് നേതാവായിരുന്ന സുഷ്മത ദേവ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തിലെ അസംതൃപ്തി പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പാർട്ടി നേതൃത്വവുമായി അകന്നു കഴിയുകയായിരുന്നു. അസമില്‍ എ ഐ യു ഡി എഫുമായുള്ള കോണ്‍ഗ്രസിന്റെ സഹകരണത്തെ സുഷ്മിത നേരത്തെ പരസ്യമായി വിമർശിച്ചിരുന്നു. സീറ്റ് വിഭജന പ്രശ്നം കൂടി വന്നതോടെ ഇവർ പാർടി നേതൃത്വവുമായി പൂർണമായി അകന്നു. ഇതിനിടെ പ്രിയങ്ക ഗാന്ധി സുഷ്മിതയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് വിഫലമായി.

   Also Read- മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് കോണ്‍ഗ്രസ് വിട്ടു; സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി

   സുഷ്മിത പാർട്ടി വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ആസമിലെ കോൺഗ്രസ് നേതൃത്വം അത് തള്ളിയിരുന്നു. സുഷ്മിതയുമായി ബന്ധപ്പെടുന്നുണ്ടെന്നും, അവർ പാർട്ടി വിടില്ലെന്നുമാണ് പിസിസി നേതൃത്വം അവകാശപ്പെട്ടിരുന്നത്. അവരെ ഞെട്ടിച്ചുകൊണ്ടാണ് സുഷ്മിത ഇപ്പോൾ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.   Also Read-'മോദി ഇന്ത്യയുടെ രാജാവല്ല' പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുബ്രഹ്മണ്യം സ്വാമി

   അതിനിടെ സുഷ്മിതയുടെ രാജിയെ തുടർന്ന് കോൺഗ്രസിൽ സ്ഥിതിഗതി കൂടുതൽ രൂക്ഷമായി. നേതൃത്വത്തിനെതിരെ വിമത വിഭാഗം നേതാവ് കപിൽ സിബൽ പരസ്യമായി രംഗത്തെത്തി. യുവനേതാക്കള്‍ കോണ്‍ഗ്രസ് വിടുമ്പോൾ പാർട്ടി ശക്തിപ്പെടുത്തുന്ന പ്രായമുള്ളവരെ വിമർശിക്കുകയാണെന്ന് കപിൽ സിബൽ പ്രതികരിച്ചു. കണ്ണടച്ചാണ് പാര്‍ടിയുടെ പോക്കെന്നും സിബല്‍ കുറ്റപ്പെടുത്തി.
   Published by:Anuraj GR
   First published:
   )}