• HOME
  • »
  • NEWS
  • »
  • india
  • »
  • രാഹുൽ ഗാന്ധിയുടെ മുൻ അംഗരക്ഷകൻ ഇനി കോൺഗ്രസിന്റെ മുൻനിര നേതാവ്; കോട്ടയംകാരൻ ബൈജു എഐസിസി അംഗം

രാഹുൽ ഗാന്ധിയുടെ മുൻ അംഗരക്ഷകൻ ഇനി കോൺഗ്രസിന്റെ മുൻനിര നേതാവ്; കോട്ടയംകാരൻ ബൈജു എഐസിസി അംഗം

എഐസിസി പട്ടികയില്‍ കേരളത്തില്‍ നിന്നും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും കെ സുധാകരന്‍ പക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്നാണ് ഡല്‍ഹിയില്‍ നിന്ന് അവസാന പേരുകാരനായി ബൈജുവിനെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

  • Share this:

    കോട്ടയം: കൂരോപ്പട സ്വദേശിയും രാഹുല്‍ ഗാന്ധിയുടെ മുന്‍ അംഗരക്ഷകനുമായ കെ എം ബൈജുവിനെ ഡല്‍ഹിയില്‍ നിന്നുമുള്ള എഐസിസി അംഗമായി തിരഞ്ഞെടുത്തു. അംഗരക്ഷകസ്ഥാനം രാജിവെച്ച ശേഷമാണ് ഓഫീസിന്റെ ചുമതല ഏറ്റെടുക്കുന്നത്.

    ഗുലാം നബി ആസാദ് രാജി വെക്കുന്ന ഘട്ടത്തിൽ ഉന്നയിച്ച വിമർശനങ്ങളാണ് ബൈജുവിനെ മുൻപ് ജനശ്രദ്ധയിലേക്ക് കൊണ്ട് വന്നത്. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ രാഷ്ട്രീയം നിയന്ത്രിക്കുന്നത് അംഗരക്ഷകരാണെന്ന് അദ്ദേഹം അന്ന് തുറന്നടിച്ചിരുന്നു.

    Also Read- ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയില്‍

    കോണ്‍ഗ്രസ് പാരമ്പര്യമോ സംഘടനാപരമായ പ്രവര്‍ത്തന പരിചയമോ എടുത്ത് പറയാനില്ലാത്ത ബൈജുവിനെ എഐസിസിയില്‍ അംഗമാക്കിയതില്‍ ശക്തമായ വിമര്‍ശനങ്ങള്‍ പലഭാഗത്തുമായി ഉയരുന്നുണ്ട്. കെ വി തോമസ് അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

    എഐസിസി പട്ടികയില്‍ കേരളത്തില്‍ നിന്നും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും കെ സുധാകരന്‍ പക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്നാണ് ഡല്‍ഹിയില്‍ നിന്ന് അവസാന പേരുകാരനായി ബൈജുവിനെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

    Also Read- സ്വകാര്യ ഫോട്ടോകൾ സമൂഹ മാധ്യമത്തിൽ; ഐഎഎസ്-ഐപിഎസ് വനിതാ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

    ഡല്‍ഹിയില്‍ കോണ്‍ഗ്രസില്‍ പ്രാദേശിക തലത്തിലടക്കം ധാരാളം മലയാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡല്‍ഹിയിലെ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ മലയാളികള്‍ക്ക് അവസരം വേണമെന്ന ആവശ്യം നേരത്തേ ഉയര്‍ന്നിരുന്നു. അവരെ ഞെട്ടിച്ചാണ് ബൈജുവിന്റെ സ്ഥാനക്കയറ്റം.

    Published by:Rajesh V
    First published: