നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Meghalaya| മേഘാലയയിൽ മുൻമുഖ്യമന്ത്രി ഉൾപ്പെടെ 12 എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ; കോൺഗ്രസിന് വൻ തിരിച്ചടി

    Meghalaya| മേഘാലയയിൽ മുൻമുഖ്യമന്ത്രി ഉൾപ്പെടെ 12 എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ; കോൺഗ്രസിന് വൻ തിരിച്ചടി

    സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായി തൃണമൂൽ കോൺഗ്രസ് മാറും.

    മുകുൾ സാങ്മ

    മുകുൾ സാങ്മ

    • Share this:
      ന്യൂഡൽഹി: മേഘാലയിൽ (Meghalaya) 12 കോൺഗ്രസ് (Congress) എംഎൽഎമാർ പാർട്ടി വിട്ടു. മമത ബാനർജിയുടെ (Mamata Banerjee) തൃണമൂൽ കോൺഗ്രസിലാണ് (Trinamool Congress) ഇവർ ചേർന്നത്. സംസ്ഥാനത്ത് ആകെ 17 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ ഉൾപ്പെടെയുള്ളവരാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. ഇതോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായി തൃണമൂൽ കോൺഗ്രസ് മാറും.

      ഇന്ന് ഷില്ലോങിൽ മുകുൾ സാങ്മ വാർത്താ സമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിക്കും. എംഎൽഎമാരുടെ കൂറുമാറ്റത്തിന് തൊട്ടുമുൻപ് ഇന്നലെ തന്നെ രണ്ട് നേതാക്കൾ പാർട്ടി വിട്ടിരുന്നു. കോൺഗ്രസ് നേതാവ് കീർത്തി ആസാദും മുൻ ഹരിയാന പിസിസി അധ്യക്ഷൻ അശോക് തൻവാറും പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. തന്റെ പാർട്ടി വിപുലീകരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് നേരത്തെ മമത ബാനർജി വ്യക്തമാക്കിയിരുന്നു.

      Also Read- Oral sex| പ്രായപൂര്‍ത്തിയാകാത്തവരുമായി ഓറല്‍ സെക്‌സ് കടുത്ത ലൈംഗിക പീഡനമല്ലെന്ന് അലഹബാദ് ഹൈക്കോടതി

      കോൺഗ്രസ് ദേശീയ നേതാക്കൾ പഞ്ചാബിലെ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളില്‍ മുഴുകിയിരിക്കവെയാണ് വലിയ അഘാതം നൽകി മമത ബാനർജി പാർട്ടി പിളർത്തിയിരിക്കുന്നത്. ഇതോടെ ഒറ്റരാത്രി കൊണ്ട് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നേട്ടം സ്വന്തമാക്കാനും മമതയ്ക്ക് കഴിയും. ദീർഘനാളായി ദേശീയ നേതൃത്വത്തോടുള്ള അതൃപ്തി പ്രകടമാക്കിയ ശേഷമാണ് മുകുൾ സാങ്മയുടെ കൂറുമാറ്റമെന്നതും പ്രധാനമാണ്.

      Also Read- Viral Video | പൈപ്പിൽനിന്ന് ഒഴുകിയത് ലക്ഷങ്ങളുടെ നോട്ടുകൾ; PWD എഞ്ചിനിയറുടെ വീട്ടിലെ റെയ്ഡ് വൈറൽ

      നേരത്തെ തന്നെ മുകുൾ സാങ്മ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതെല്ലാം അദ്ദേഹം തള്ളിയിരുന്നു. കഴിഞ്ഞ തവണ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട മമത ബാനർജി സോണിയ ഗാന്ധിയെ കണ്ടിരുന്നില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഓരോ തവണ ഡൽഹിയിൽ വരുമ്പോഴും സോണിയ ഗാന്ധിയെ കാണേണ്ട ആവശ്യമില്ലെന്നായിരുന്നു മമതയുടെ പ്രതികരണം.

      English Summary: In a huge setback to the Congress in Meghalaya, 12 of the 17 party MLAs joined the Trinamool Congress (TMC) on Wednesday, top sources in the TMC said. The 12 MLAs also include former Meghalaya CM Dr Mukul Sangma. A formal announcement will be made on Thursday. Sangma, however, remained tight-lipped on the matter. Speaking to CNN-News18, Sangma said, “Cannot say much about this. We will brief the media at 1 pm tomorrow. Few other MLAs will also be present."
      Published by:Rajesh V
      First published:
      )}