• HOME
  • »
  • NEWS
  • »
  • india
  • »
  • Suicide | കൊച്ചുമകളെ പീഡിപ്പിച്ചെന്ന മരുമകളുടെ ആരോപണത്തിന് പിന്നാലെ ഉത്തരാഖണ്ഡിലെ മുൻ മന്ത്രി സ്വയം വെടിവെച്ച് മരിച്ചു

Suicide | കൊച്ചുമകളെ പീഡിപ്പിച്ചെന്ന മരുമകളുടെ ആരോപണത്തിന് പിന്നാലെ ഉത്തരാഖണ്ഡിലെ മുൻ മന്ത്രി സ്വയം വെടിവെച്ച് മരിച്ചു

മകളെ പീഡിപ്പിച്ചെന്ന മരുമകളുടെ പരാതിയിൽ പൊലീസ് രാജേന്ദ്ര ബഹുഗുണയ്ക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. എന്നാൽ തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് രാജേന്ദ്ര ബഹുഗുണ ആത്മഹത്യ ചെയ്തത്

rajendra-bahuguna

rajendra-bahuguna

  • Share this:
    ഡെറാഡൂൺ: കൊച്ചുമകളെ പീഡിപ്പിച്ചെന്ന മരുമകളുടെ ആരോപണത്തിന് പിന്നാലെ ഉത്തരാഖണ്ഡിലെ മുൻ മന്ത്രി സ്വയം വെടിവെച്ച് മരിച്ചു. രാജേന്ദ്ര ബഹുഗുണ(59) ആണ് വാട്ടർ ടാങ്കിന് മുകളിൽ കയറി സ്വയം വെടിവെച്ച് മരിച്ചത്. തന്‍റെ മകളെ പീഡിപ്പിച്ചെന്ന് രാജേന്ദ്ര ബഹുഗുണയുടെ മരുമകൾ രണ്ടു ദിവസം മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ സംഭവത്തിന് ശേഷം രാജേന്ദ്ര ബഹുഗുണ ഏറെ അസ്വസ്ഥനായിരുന്നുവെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

    ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് പൊലീസിൽ വിളിച്ച് രാജേന്ദ്ര ബഹുഗുണ ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും ബഹുഗുണ വാട്ടർ ടാങ്കിന് മുകളിൽ കയറിയിരുന്നു. അനുനയിപ്പിച്ച് താഴെ ഇറക്കാൻ നോക്കിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പൊലീസും വീട്ടുകാരും നോക്കിനിൽക്കെ തോക്കെടുത്ത് നെഞ്ചിലേക്ക് വെടിവെക്കുകയും തൽക്ഷണം മരിച്ചുവീഴുകയുമായിരുന്നു.

    മകളെ പീഡിപ്പിച്ചെന്ന മരുമകളുടെ പരാതിയിൽ പൊലീസ് രാജേന്ദ്ര ബഹുഗുണയ്ക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. എന്നാൽ തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് രാജേന്ദ്ര ബഹുഗുണ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ മകൻ അജയ് ബഹുഗുണ, മരുമകൾ, മരുമകളുടെ പിതാവ്, അയൽവാസി എന്നിവർക്കെതിരെ പൊലീസ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

    ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഏഴ് മരണം; 19 പേർക്ക് പരിക്ക്

    സൈനികർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് ഏഴു പേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. ഷിയോക് നദിക്ക് സമീപം ഒരു മലയിടുക്കിലേക്ക് ബസ് മറിഞ്ഞാണ് അപകടം ഉണ്ടായത്. പര്‍താപൂരിലെ ട്രാന്‍സിറ്റ് ക്യാമ്ബില്‍ നിന്ന് സബ് സെക്ടര്‍ ഹനീഫിലെ ഒരു ഫോര്‍വേഡ് ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. 26 സൈനികര്‍ ബസിലുണ്ടായിരുന്നു. തോയിസിൽ നിന്ന് 25 കിലോമീറ്റർ അകലെ, വാഹനം റോഡിൽ നിന്ന് തെന്നി ഷിയോക് നദീ തീരത്തെ മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

    Also Read-നായയ്ക്ക് നടക്കാന്‍ ഡല്‍ഹിയില്‍ സ്റ്റേഡിയം ഒഴിപ്പിച്ചു; IAS ഓഫീസറെ ലഡാക്കിലേക്ക് സ്ഥലം മാറ്റി

    വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം. 50 അടിയിലേറെ താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം വീണത്. പരിക്കേറ്റ സൈനികരെ പാര്‍താപൂരിലെ ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ക്ക് മികച്ച വൈദ്യസഹായം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വെസ്റ്റേണ്‍ കമാന്‍ഡിലേക്ക് മാറ്റുന്നതിന് ഐഎഎഫില്‍ നിന്ന് വ്യോമസഹായം തേടിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
    Published by:Anuraj GR
    First published: