ജെയ്റ്റ്ലി, സുഷമ സ്വരാജ് അടക്കം ഏഴ് പത്മ വിഭൂഷൺ; ശ്രീ എം, എൻ ആർ മാധവമേനോൻ അടക്കം 118 പേർക്ക് പത്മഭൂഷൺ

. കേരളത്തിൽ നിന്നുള്ള ആറു പേർക്ക് പത്മ പുരസ്‌കാരങ്ങൾ

News18 Malayalam | news18-malayalam
Updated: January 26, 2020, 7:03 AM IST
ജെയ്റ്റ്ലി, സുഷമ സ്വരാജ് അടക്കം ഏഴ് പത്മ വിഭൂഷൺ; ശ്രീ എം, എൻ ആർ മാധവമേനോൻ അടക്കം 118 പേർക്ക് പത്മഭൂഷൺ
sushama swaraj10
  • Share this:
ന്യൂഡൽഹി: പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അരുൺ ജെയ്‌റ്റിലി, സുഷമ സ്വരാജ് അടക്കം ഏഴുപേർക്ക് പത്മ വിഭൂഷണും 118 പേർക്ക് പത്മ ഭൂഷണും സമ്മാനിക്കും. രണ്ട് മലയാളികൾക്ക് പത്മ ഭൂഷൺ പുരസ്‌കാരം ലഭിച്ചു.  ശ്രീ എം, എൻ ആർ മാധവ മേനോൻ എന്നിവർക്കാണ് പത്മ ഭൂഷൺ.

മുൻ കേന്ദ്ര മന്ത്രിമാരായ അരുൺ ജെയ്‌റ്റ്ലി, സുഷമ സ്വരാജ്, ജോർജ് ഫെർണാണ്ടസ് എന്നിവർക്ക് മരണാന്തര ബഹുമതിയായാണ് പത്മ വിഭൂഷൺ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർക്ക് മരണാനന്തര ബഹുമതിയായി പത്മ ഭൂഷൺ പുരസ്‌കാരം.

Also Read- നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷിക്കും സത്യനാരായണൻ മുണ്ടയൂരിനും പത്മശ്രീ

ബാഡ്മിന്റൺ താരം പി വി സിന്ധു, ബോക്സിങ് താരം മേരി കോം എന്നിവർക്കും പത്മ വിഭൂഷൺ നൽകി ആദരിക്കും. കേരളത്തിൽ നിന്നുള്ള ആറു പേർക്ക് പത്മ പുരസ്‌കാരങ്ങൾ.
ശ്രീ എം, എൻ ആർ മാധവ മേനോൻ എന്നിവർക്ക് പത്മ ഭൂഷൺ. മൂഴിക്കൽ പങ്കജാക്ഷി, സത്യനാരായണ്‍ മുണ്ടയൂര്‍,
എൻ ചന്ദ്ര ശേഖരൻ നായർ, എം കെ കുഞ്ഞോൾ, കെ എസ് മണിലാൽ, എന്നിവർക്ക് പത്മ ശ്രീ.

കരൺ ജോഹർ, കങ്കണ റാണോട്ട് എന്നിവർക്കും പത്മ ഭൂഷൺ. ജമ്മു കശ്മീരിലെ പി ഡി പി നേതാവ് മുസഫർ ഹുസൈൻ ബെയ്ഗിനും പത്മ ശ്രീ നൽകും. നോക്ക് വിദ്യ പാവകളി പരമ്പരാഗത കല സംരക്ഷിച്ചതിനും ജനങ്ങൾക്ക് പരിചയപ്പെടുത്തിയതിനുമാണ് മൂഴിക്കൽ പങ്കജാക്ഷിക്ക് അവാർഡ്. തൃശൂര്‍ സ്വദേശിയായ സത്യനാരായണ്‍ മുണ്ടയൂരിനെ അരുണാചൽ സർക്കാരാണ് ശുപാർശ ചെയ്തത്. അരുണാചല്‍ പ്രദേശിലെ ആദിവാസി മേഖലയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തുന്നതിനാണ് പുരസ്‌കാരം. ലോഹിത് യൂത്ത് ലൈബ്രറി നെറ്റ് വര്‍ക്കിന്റെ സ്ഥാപകനാണ്.
First published: January 26, 2020, 7:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading