HOME » NEWS » India » FORMER PM MANMOHAN SINGH TESTED COVID POSITIVE

Former PM Manmohan Singh tested Covid positive | മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കോവിഡ് സ്ഥിരീകരിച്ചു

45 വയസ്സിനു താഴെയാണെങ്കില്‍ പോലും മുന്‍നിര പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കുവാന്‍ സംസ്ഥാനങ്ങളില്‍ അനുമതി നല്‍കണമെന്നതാണ് അദ്ദേഹത്തിന്റെ മൂന്നാമത്തെ നിര്‍ദേശം.

News18 Malayalam | news18
Updated: April 19, 2021, 7:26 PM IST
Former PM Manmohan Singh tested Covid positive | മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കോവിഡ്   സ്ഥിരീകരിച്ചു
മന്‍മോഹന്‍ സിങ്
  • News18
  • Last Updated: April 19, 2021, 7:26 PM IST
  • Share this:
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിംഗിന് കോവിഡ്
പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ തുടർ ചികിത്സയ്ക്കായി ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്

ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ചെറിയ രീതിയിലുള്ള ലക്ഷണങ്ങൾ ഉണ്ടെന്നും
എന്നാലും ആരോഗ്യസ്ഥിതി നല്ല രീതിയിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.

കാര്യമായ ലക്ഷണങ്ങൾ ഇല്ലെങ്കിലും പ്രായാധിക്യവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉള്ളതിനാലാണ് അദ്ദേഹത്തെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2009ൽ മൻമോഹൻ സിംഗ് കാർഡിയാക് ബൈപാസ് സർജറിക്ക് വിധേയനായിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൻമോഹൻ സിംഗ് കത്ത് എഴുതിയിരുന്നു. കോവിഡ് വ്യാപനം പരിഹരിക്കാനുള്ള അഞ്ചു നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി ആയിരുന്നു മന്‍മോഹന്‍ സിംഗിന്റെ കത്ത്. കോവിഡ് വ്യാപന കാലയളവില്‍ വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആവശ്യമായ ഓര്‍ഡറുകള്‍ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കണമെന്ന്
അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

തലസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ 20% കിടക്കകൾ കോവിഡ് ചികിത്സയ്ക്കു മാറ്റി വയ്ക്കും: കളക്ടർ

വാക്‌സിനുകള്‍ എങ്ങനെയാണ് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് സര്‍ക്കാര്‍ നിരീക്ഷിക്കണമെന്ന് രണ്ടാമത്തെ നിര്‍ദേശമായി അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തര ആവശ്യങ്ങളില്‍ വിതരണം ചെയ്യുന്നതിനായി കേന്ദ്രം 10 ശതമാനം വാക്‌സിന്‍ നിലനിര്‍ത്തണം. കൂടാതെ സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ലഭ്യതയെക്കുറിച്ചുള്ള വ്യക്തമായ സൂചന ഉണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

45 വയസ്സിനു താഴെയാണെങ്കില്‍ പോലും മുന്‍നിര പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കുവാന്‍ സംസ്ഥാനങ്ങളില്‍ അനുമതി നല്‍കണമെന്നതാണ് അദ്ദേഹത്തിന്റെ മൂന്നാമത്തെ നിര്‍ദേശം. വാക്‌സിന്‍ നിർമാതാക്കള്‍ക്ക് ഫണ്ടുകളും മറ്റ് ഇളവുകളും നല്‍കി വാക്‌സിന്‍ നിർമാണം വേഗത്തിലാക്കുന്നതിനായി ഉല്പാദന സൗകര്യങ്ങളുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കണമെന്നതാണ് അദ്ദേഹത്തിന്റെ നാലാമത്തെ നിര്‍ദേശം.

COVID 19 | സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

വാക്‌സിന്‍ നിർമാണത്തില്‍ നിര്‍ബന്ധിത ലൈസന്‍സിംഗ് ഏര്‍പ്പെടുത്തണമെന്ന് അദേഹം ആവശ്യപ്പെട്ടു. അതുവഴി നിരവധി കമ്പനികള്‍ ലൈസന്‍സിന് കീഴില്‍ വാക്‌സിനുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. ഇസ്രയേലില്‍ നിര്‍ബന്ധിത ലൈസന്‍സിംഗ് വ്യവസ്ഥ ഇതിനോടകം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ആഭ്യന്തര വിതരണം പരിമിതമാണെന്നതിനാല്‍ വിശ്വസിനീയമായ യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി അല്ലെങ്കില്‍ യുഎസ്എഫ്ഡിഎ ഉപയോഗത്തിനായി അംഗീകരം നല്‍കിയ വാക്‌സിനുകള്‍ ആഭ്യന്തര ബ്രിഡ്ജിംഗ് ട്രയലിന് നിര്‍ബന്ധിക്കാതെ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്നതാണ് അദ്ദേഹത്തിന്റെ അഞ്ചാമത്തെ നിര്‍ദേശം.
Published by: Joys Joy
First published: April 19, 2021, 7:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories