നെഞ്ചു വേദന; മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആശുപത്രിയിൽ

കാർഡിയോ തൊറാസിക് വാർഡിലാണ് അദ്ദേഹം. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

News18 Malayalam | news18-malayalam
Updated: May 10, 2020, 10:47 PM IST
നെഞ്ചു വേദന; മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആശുപത്രിയിൽ
മൻമോഹൻ സിംഗ്
  • Share this:
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ് ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ഡൽഹിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച രാത്രി 8.40 ഓടെയാണ് അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചത്. കാർഡിയോ തൊറാസിക് വാർഡിലാണ് അദ്ദേഹം. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

87 കാരനായ അദ്ദേഹം നിലവിൽ വാർഡിതന്നെയാണ് ചികിത്സയിലുള്ളതെന്നാണ് വിവരം. എയിംസിലെ കാർഡിയോളജി പ്രൊഫസറായ ഡോ. നിതീഷ് നായിക്കിന്റെ കീഴിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

TRENDING:മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ മലയാളികളെ നാട്ടിലെത്തിക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തു: കെ. സുരേന്ദ്രൻ [NEWS]Covid 19 in Kerala | സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; നാലുപേർക്ക് നെഗറ്റീവ്
[NEWS]
പ്രായപൂർത്തിയാകാത്തവർക്ക് വാട്സ്ആപ്പ് വഴി ലഹരി വിൽപ്പന; യുവതി അറസ്റ്റിൽ
[PHOTO]പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ മുതിർന്ന നേതാവാണ് സിംഗ്. ഇപ്പോൾ രാജ്യസഭയിൽ രാജസ്ഥാനെ പ്രതിനിധീകരിക്കുന്നു. 2004 നും 2014 നും ഇടയിലാണ് അദ്ദേഹം പ്രധാനമന്ത്രിയായിരുന്നത്.

കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ....
First published: May 10, 2020, 10:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading