നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Manmohan Singh | മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ എയിംസില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

  Manmohan Singh | മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ എയിംസില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

  കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. രക്തത്തിലെ ഗ്ലൂക്കോസ് നിലയും താഴ്ന്നിരുന്നു.

  മന്‍മോഹന്‍ സിങ്

  മന്‍മോഹന്‍ സിങ്

  • Share this:
   ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ എയിംസില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം ആറു മണിയോടെയാണ് അദ്ദേഹത്തെ എയിംസിലെ കാര്‍ഡിയോ-ന്യൂറോ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എഐസിസി സെക്രട്ടറി പ്രണവ് ഝാ ട്വിറ്ററില്‍ അറിയിച്ചു.

   കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. രക്തത്തിലെ ഗ്ലൂക്കോസ് നിലയും താഴ്ന്നിരുന്നു. ശ്വാസതടസമടക്കമുള്ള പ്രയാസങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് മന്‍മോഹന്‍ സിംഗിനെ ആശുപത്രിയിലെത്തിച്ചത്.   88 വയസുകാരനായ മന്‍മോഹന്‍ സിംഗിന് ഈ വര്‍ഷം ആദ്യം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പതിവ് പരിശോധനകള്‍ക്കായാണ് മന്‍മോഹന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും പ്രണവ് ട്വീറ്റില്‍ കുറിച്ചു.

   കൂടുതല്‍ മികച്ച പരിചരണത്തിനു വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കോണ്‍ഗ്രസ് വക്താക്കള്‍ അറിയിച്ചു.
   Published by:Jayesh Krishnan
   First published: