നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിലേക്കോ? പഞ്ചാബ് മുൻ മുഖ്യമന്ത്രി അമിത് ഷായുടെ വസതിയിൽ

    ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിലേക്കോ? പഞ്ചാബ് മുൻ മുഖ്യമന്ത്രി അമിത് ഷായുടെ വസതിയിൽ

    കോണ്‍ഗ്രസ് നേതൃത്വവുമായി അകന്ന അമരീന്ദര്‍ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നത്.

    Amit-Shah_Amarinder

    Amit-Shah_Amarinder

    • Share this:
      ന്യൂഡല്‍ഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിലേക്കെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ അദ്ദേഹം ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയലെത്തി. ഷായുടെ ഡല്‍ഹിയിലെ വസതിയിലാണ് അമരീന്ദര്‍ സിങ് എത്തിയത്. കോണ്‍ഗ്രസ് നേതൃത്വവുമായി അകന്ന അമരീന്ദര്‍ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നത്.

      രാഷ്ട്രീയ ഭാവി സംബന്ധിച്ച് സാധ്യമായ എല്ലാ അവസരങ്ങളും അമരിന്ദർ സിങ് തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു. അമരീന്ദർ വൈകുന്നേരം 6 മണിയോടെ ഷാ വസതിയിലെത്തിയതായി വൃത്തങ്ങൾ അറിയിച്ചു. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ ഇടയാക്കിയ 'ചികിത്സ'യുടെ വെളിച്ചത്തിൽ, അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിലാണ്, മുൻ മുഖ്യമന്ത്രി ചൊവ്വാഴ്ച ഡൽഹിയിലെത്തിയത്. സെപ്റ്റംബർ 18 ന് അദ്ദേഹം രാജിവച്ചതിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം രാജ്യതലസ്ഥാനത്ത് എത്തുന്നത്.

      അതേസമയം അമരീന്ദർ സിങ് അമിത് ഷായുമായി കർഷകരുടെ പ്രശ്നങ്ങളും ചർച്ച ചെയ്യുമെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ സിഎൻഎൻ-ന്യൂസ് 18 നോട് പറഞ്ഞു. പഞ്ചാബ് കോണ്‍ഗ്രസിലെ രൂക്ഷമായ പടലപ്പിണക്കത്തിനൊടുവിലാണ് ഈ മാസം 18ന് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശപ്രകാരം അമരീന്ദര്‍ മുഖ്യമന്ത്രി പദം രാജിവച്ചത്. പി.സി.സി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവുമായുള്ള ഭിന്നതകളാണ് രാജിക്കിടയാക്കിയത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് നാലു മന്ത്രിമാര്‍ അടക്കം 40 എം.എല്‍.എമാര്‍ ഹൈക്കമാന്‍ഡിനെ സമീപിക്കുകയായിരുന്നു.

      Also Read- Navjot Sidhu Resigns | പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു രാജിവെച്ചു

      മുഖ്യമന്ത്രി പദം രാജിവച്ചതിന് പിന്നാലെ അമരീന്ദര്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുഭവസമ്പത്തില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഉപദേശകര്‍ ഇരുവരെയും വഴി തെറ്റിക്കുകയാണ് എന്നും ആരോപിച്ചിരുന്നു. പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരണ്‍ജിത് സിങ് ഛന്നിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അമരീന്ദര്‍ പങ്കെടുത്തിരുന്നില്ല. അതിനിടെ, കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ഇന്നലെ നവ്​ജോത്​ സിങ്​ സിദ്ദുവും രാജിക്കത്ത് നല്‍കിയിട്ടുണ്ട്.
      Published by:Anuraj GR
      First published:
      )}