HOME » NEWS » India » FORMER PUNJAB CM AND AKALI DAL LEADER PARKASH SINGH BADAL RETURNS PADMA VIBHUSHAN OVER FARMERS CRISIS

കർഷക പ്രതിഷേധം: മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ പത്മവിഭൂഷൺ തിരികെ നൽകി

കേന്ദ്രസർക്കാർ കർഷകരെ വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് പുരസ്കാരം തിരികെ നൽകിയത്

News18 Malayalam | news18-malayalam
Updated: December 3, 2020, 2:57 PM IST
കർഷക പ്രതിഷേധം: മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ പത്മവിഭൂഷൺ തിരികെ നൽകി
പ്രകാശ് സിങ് ബാദൽ (മധ്യത്തിൽ)
  • Share this:
ന്യൂഡൽഹി:  പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലി ദൾ നേതാവുമായ പ്രകാശ് സിങ് ബാദൽ പത്മവിഭൂഷൺ പുരസ്കാരം തിരികെ നൽകി. കേന്ദ്രസർക്കാർ കർഷകരെ വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് പുരസ്കാരം തിരികെ നൽകിയത്. കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് ബാദലിന്റെ പാർട്ടി കേന്ദ്രമന്ത്രിയെ പിൻവലിക്കുകയും എൻഡിഎ വിടുകയും ചെയ്തിരുന്നു.

കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ താങ്ങുവില ഉറപ്പാക്കണമെന്ന അഭ്യർത്ഥന നിരസിച്ചതിനാലാണ് മുന്നണി വിട്ടതെന്ന് ശിരോമണി അകാലി ദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ വ്യക്തമാക്കി. ശിവസേനയ്ക്കും തെലുങ്ക് ദേശം പാർട്ടിക്കും പിന്നാലെ എൻഡിഎ വിടുന്ന മൂന്നാമത്തെ വലിയ കക്ഷിയാണ് ശിരോമണി അകാലിദൾ.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമങ്ങൾ കാർഷികമേഖലയെ തകർക്കുന്നതാണെന്നും കർഷകരെ അങ്ങേയറ്റം ദോഷകരമായി ബാധിക്കുന്നതാണെന്നും സുഖ്ബീർ ബാദൽ പ്രസ്താവനയിൽ പറഞ്ഞു. എൻഡിഎയിലെ വളരെ പഴക്കം ചെന്ന സഖ്യകക്ഷിയാണ് ശിരോമണി അകാലിദൾ. എന്നാൽ കർഷകരുടെ കാര്യത്തിൽ തങ്ങളുടെ അഭ്യർത്ഥന ചെവിക്കൊള്ളാൻ സർക്കാർ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:ബുറേവി ചുഴലിക്കാറ്റ്: അതീവജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ[NEWS]What is Burevi Cyclone | ബുറെവി ചുഴലിക്കാറ്റിനെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം?[NEWS]Burevi Cyclone| ബുറെവി ചുഴലിക്കാറ്റ്: 'മുഖ്യമന്ത്രിയുമായി സംസാരിച്ചു; എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു; പ്രാർത്ഥിക്കുന്നു'; മലയാളത്തിൽ പ്രധാനമന്ത്രിയുടെ ട്വീറ്റ്[NEWS]

'ദില്ലി ചാലോ' പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് കർഷകർ ഡല്‍ഹിയിലേക്ക് മാർച്ച് നടത്തുകയാണ്. കർഷക പ്രതിഷേധം ശക്തമായി തുടരുന്നത് കേന്ദ്ര സർക്കാരിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്. ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ അതിർത്തിക്ക് സമീപം സുരക്ഷാ ഉദ്യോഗസ്ഥരുമായി കർഷകർ ഏറ്റുമുട്ടി. പഞ്ചാബിൽ സിനിമാ - കായിക മേഖലയിൽ നിന്നുള്ള പ്രമുഖർ കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തി. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തിരുന്നു.
Published by: Rajesh V
First published: December 3, 2020, 2:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories